Wednesday, February 24, 2016

ആറാം അദ്ധ്യായം

അല്ലയോ അര്‍ജ്ജുന, സന്ന്യാസമെന്നു പറയുന്നതുതന്നെയാണ് യോഗമെന്ന് പറയുന്നത് എന്ന് അറിഞ്ഞാലും. സങ്കല്പത്തെ സന്ന്യസിക്കാത്ത ഒരുവനും യോഗിയായി ഭവിക്കുന്നില്ല.
6-2
പരിശുദ്ധമായ സ്ഥാനത്തില്‍ അധികമുയരവും താഴ്ചയുമില്ലാത്ത ആസനം- കുശവിരിച്ച് അതിന്മേലെ കൃഷ്ണാജിനവും അതിന്നുമേലെ വസ്ത്രയും വിരിച്ചിട്ടുള്ളതും ഇളക്കമില്ലാത്തതുമായ ഇരിപ്പിടം തയ്യാറാക്കി അതിലിരുന്ന് മറ്റുള്ള വിഷയങ്ങളില്‍ ചിത്തത്തേയും ഇന്ദ്രിയങ്ങളേയും വ്യാപരിപ്പിക്കാതെ മനസ്സേകാഗ്രമാക്കി മനഃശുദ്ധിക്കുവേണ്ടി യോഗത്തെ അഭ്യസിക്കേണ്ടതാണ്.
6-11; 6-12

ഉടല്‍, തല, കഴുത്ത് ഇവയെ ഇളകാതെ നേരെ നിര്‍ത്തി, ഉറച്ചിരുന്ന് നാസാഗ്രത്തില്‍ ദൃഷ്ടിവെച്ച് മറ്റെവിടെയ്ക്കും നോക്കാതെ, മനോവൃത്തികളെ അടക്കി, ഒന്നിലും ഭയപ്പെടാതെ, ബ്രഹ്മചര്യനിഷ്ഠയോടുകൂടി, പരമാത്മാവുതന്നെയാണ് പരമഗതിയെന്ന് വിചാരിച്ച് അതിനെത്തന്നെ ഓര്‍ത്തുകൊണ്ട് മനസ്സമാധാനത്തോടുകൂടി ആ ആസന്നത്തിലിരിയ്ക്കേണ്ടതാണ്.
6-13,14

മേല്‍ പറഞ്ഞ പ്രകാരം മനസ്സിനെ വിഷയങ്ങളില്‍നിന്നും പൂര്‍ണ്ണമായി വിടുവിച്ച് ആത്മാവില്‍ത്തന്നെ എന്നും നിര്‍ത്തിക്കൊണ്ടിരിക്കുന്ന യോഗി എന്നെ ഓര്‍ക്കുന്നതുകൊണ്ടുമാത്രം കിട്ടാവുന്നതും, മോക്ഷത്തില്‍ ചെന്നവസാനിക്കുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
6-15

ല്ല്യോ അര്‍ജ്ജുന, വേണ്ടതിലധികം ഭക്ഷണം കഴിക്കുന്നവനും തീരെ പട്ടിണികിടക്കുന്നവനും കണക്കിലേറെ ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാതിരിക്കുന്നവനും ഈ യോഗത്തില്‍ പുരോഗതിയുണ്ടാകുന്നില്ല.
6-16

യോഗാനുഷ്ഠാനംകൊണ്ട് നിയന്ത്രിതമായ മനസ്സ് ഏതവസ്ഥയില്‍ മറ്റുള്ള വിഷയങ്ങളില്‍ നിന്നു തീരെ മാറിനില്‍ക്കുന്നുവോ; 
ഏതവസ്ഥയില്‍ ആത്മാവുകൊണ്ട് ആത്മാവിനെ ആത്മാവില്‍ കണ്ട് അതില്‍ത്തന്നെ തൃപ്തനാകുന്നുവോ;
ഏതവസ്ഥയില്‍ പരിശുദ്ധമായ
ബുദ്ധികൊണ്ടുമാത്രമറിയാവുന്നതും ഇന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും നാശമില്ലാത്തതുമായ ആ ആത്മസുഖത്തെയറിയുന്നുവോ;
അതുപോലെ ആ തത്ത്വത്തില്‍ നിലകൊണ്ട് യോഗി അതില്‍ത്തന്നെയുറച്ചിരിക്കുവോ;
ആ ആത്മസുഖം ലഭിച്ചതോടെ അതിലുപരി മറ്റൊരു നേട്ടമില്ലെന്നു വിചാരിക്കുന്നുവോ;
ഏതു സുഖമനുഭവിക്കെ എത്ര വലിയ ദുഃഖത്തേയും വിലവെയ്ക്കുന്നില്ലയോ;
ദുഃഖസ്പര്‍ശമില്ലാത്ത ആ ആത്മസുഖത്തെയാണ് യോഗമെന്ന് പറയുന്നത്.
ആ യോഗം, ഏതെങ്കിലുമൊരുനാള്‍ വിജയിക്കുമെന്ന ഉറപ്പോടുകൂടി ഫലപര്യന്തം പ്രയത്നിച്ചു സമ്പാദിക്കേണ്ടതാണ്.
6-20; 6-21; 6-22; 6-23

ചഞ്ചലവും അസ്തിരവുമായ മനസ്സിനെ, ഏതേതുവിഷയങ്ങളില്‍ അലഞ്ഞുതിരിയുന്നുവോ, അവയില്‍നിന്നെല്ലാം തടഞ്ഞ് ആത്മാവില്‍ ഉറപ്പിക്കുവാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കണം.
6- 27

മേല്‍പ്പറഞ്ഞ പ്രകാരം ഇടതടവില്ലാതെ ആത്മാവില്‍ത്തന്നെ ചിത്തത്തെ ഉറപ്പിച്ചുകൊണ്ടിരിക്കുന്ന പുണ്യപാപങ്ങളറ്റ യോഗി ആത്മാവില്‍നിന്നു ഭിന്നമല്ലാത്ത ശാശ്വതമായ പരമാത്മസുഖത്തെ ആയാസമില്ലാതെ അനുഭവിക്കുന്നു.
6-28

എല്ലാറ്റിലും ആത്മതത്ത്വത്തെ മാത്രം കണ്ടുകൊണ്ടിരിക്കുന്ന ആത്മജ്ഞാനിയായ യോഗി ഭൂതങ്ങളിലെല്ലാം തന്നില്‍ പ്രകടമായ ആത്മതത്ത്വത്തേയും അതുപോലെ ആ ആത്മതത്ത്വത്തില്‍ എല്ലാ ഭൂതങ്ങളേയും കാണുന്നു. 
6-29

അല്ലയോ അര്‍ജ്ജുനാ, തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍പോലെ തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന സമദര്‍ശിയായ യോഗി അത്യന്തം ശ്രേഷ്ഠനാകുന്നുവെന്നാണ് വിദ്വാന്മാരുടെ അഭിപ്രായം
6-32

അല്ലയോ മധുസൂദന, സമത്വബുദ്ധികൊണ്ട് പ്രാപിക്കേണ്ടതായി അങ്ങുപദേശിച്ച ഈ യോഗം മനസ്സിന്റെ ചാഞ്ചല്യം നിമിത്തം സ്ഥിരമായി നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
6-33

അല്ലയോ ഭഗവന്‍, ഇളകിക്കൊണ്ടിരിക്കുന്നതും ദേഹേന്ദ്രിയാദികളെ പരാധീനപ്പെടുത്തുന്നതും ഒതുക്കി നിര്‍ത്താനാകാത്തതും വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതും ആണ് ഈ മനസ്സ്. അതിനെ നിയന്ത്രിക്കുക എന്നത് വായുവിനെ ഒതുക്കിനിര്‍ത്തും‌പോലെ അത്യന്തം കഷ്ടസാദ്ധ്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു.
3-34

അല്ലയോ അര്‍ജ്ജുന, ഈ മനസ്സ് എങ്ങും ഉറച്ചുനില്‍ക്കാത്തതുകൊണ്ട് ഒതുക്കിനിര്‍ത്തുവാന്‍ വളരെ പ്രയാസമുള്ളതാണ് എന്നതു തീര്‍ച്ചതന്നെ. എങ്കിലും നിരന്തരമായ അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും മെല്ലെമെല്ലെ നിരോധിക്കാന്‍ സാധിക്കും.
6-35

മനോനിഗ്രഹം ചെയ്യാത്തവന് ഈ യോഗത്തെ പ്രാപിക്കുവാന്‍ കഴികയില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ മനസ്സിനെ അധീനമാക്കിയ പ്രയത്നശാലിക്ക് ഈ ഉപായങ്ങളെക്കൊണ്ട് ഈ യോഗം സമ്പാദിക്കുവാന്‍ കഴിയുന്നതാണ്.
6-36

അല്ലയോ ഭഗവന്‍, വിശ്വാസത്തോടുകൂടി യോഗമഭ്യസിച്ച് അന്ത്യകാലത്തില്‍ മനസ്സിളകി ഫലപര്യന്തം പ്രയത്നിക്കാത്ത ഒരുവന്റെ ഗതിയെന്ത്?
അല്ലയോ മഹാബാഹോ, അവന്‍ പരമാത്മമാര്‍ഗ്ഗത്തില്‍ എത്താതെ വഴുതിവീണ് കര്‍മ്മമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും നിലയില്ലാതെ നിരാശ്രയനായിട്ട് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടക്കുന്ന കാര്‍‌മേഘം പോലെ നശിച്ചുപോയേയ്ക്കുമോ?
6-38

എന്റെ ഈ സംശയം തീര്‍ക്കാന്‍ അങ്ങല്ലാതെ മറ്റൊരാളില്ല. അതുകൊണ്ട് അതു മുഴുവനും അങ്ങുതന്നെ നിവര്‍ത്തിച്ചു തരേണമേ.
6-39

അല്ലയോ അര്‍ജ്ജുന, ആ യോഗ ഭ്രഷ്ടന്‍ ഈ ലോകത്തിലും പരലോകത്തിലും നശിക്കുകയില്ല. എന്തെന്നാല്‍ , നല്ലതു ചെയ്യുന്ന ഒരുവനും ദുഃഖിക്കുന്നതല്ല.
6-40

ആ യോഗഭ്രഷ്ടന്‍ മരണാനന്തരം പുണ്യാത്മാക്കള്‍ക്കുമാത്രം ലഭിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളില്‍ ചെന്ന് വളരെ കാലം ദിവ്യഭോഗങ്ങള്‍ അനുഭവിച്ച് ആചാരശുദ്ധരായ ധനികരുടെ ഗൃഹത്തില്‍ പിന്നേയും പിറക്കുന്നു.
6-41

അല്ലെങ്കില്‍, വിരക്തനായ ആ യോഗഭ്രഷ്ടന്‍ ജ്ഞാനനിഷ്ടരായ യോഗികളുടെ കുലത്തില്‍ത്തന്നെ പിറന്നുവെന്നും വരാം. എന്നാല്‍ ലോകത്തില്‍ ഇങ്ങനെയുള്ള ജന്മം കിട്ടുവാന്‍ തന്നെ പ്രയാസമുണ്ട്.
6-43

അല്ലയോ അര്‍ജ്ജുന, ആ യോഗഭ്രഷ്ടന്‍ അവിടെ മുജ്ജന്മത്തില്‍ സമ്പാദിച്ചുവെച്ച അതേ ജ്ഞാനത്തെ ഓര്‍ക്കുന്നു. അതില്‍പ്പിന്നെ ആ യോഗത്തില്‍ത്തന്നെ പ്രവര്‍ത്തിച്ച് ജ്ഞാനത്തെ ദൃഢപ്പെടുത്തി മോക്ഷത്തിന്നുവേണ്ടി പ്രയത്നിക്കുന്നു.
6-43

അവശനാണെങ്കിലും അവന്‍ പൂര്‍വ്വജന്മത്തിലെ അഭ്യാസംകൊണ്ട് യോഗസാധനയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. യോഗത്തെപ്പറ്റി അറിവാനാഗ്രഹിക്കുന്നവന്‍‌കൂടി വേദോക്തമായ കര്‍മ്മഫലത്തെ അതിക്രമിക്കുന്നു.
6-44

അധികം പ്രയത്നിച്ച് യോഗാനുഷ്ഠാനം ചെയ്തുകൊണ്ടിരിക്കുന്ന യോഗി വിക്ഷേപകരങ്ങളായ രാഗാദികളെ മനസ്സില്‍നിന്നു നീക്കി അനേകജന്മങ്ങളെക്കൊണ്ട് തത്ത്വസാക്ഷാത്കാരം സിദ്ധിച്ചതിന്റെ ശേഷം മോക്ഷത്തെ പ്രാപിക്കുന്നു.
6-45

അല്ലയോ അര്‍ജ്ജുന, യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ടനാണ്. ജ്ഞാനികളെക്കാളും ശ്രേഷ്ഠനാണ്. കര്‍മ്മികളെക്കാളും ഉത്കൃഷ്ടനാണ് ഇപ്പറഞ്ഞ യോഗി. അതുകൊണ്ട് നീ യോഗത്തെ അനുഷ്ഠിക്കുക.
6-46

എന്നില്‍ത്തന്നെ ചിത്തമുറപ്പിച്ച്, പരമാത്മാവിനെ വിട്ട് മറ്റൊന്നുമില്ലെന്ന വിശ്വാസത്തോടുകൂടി എന്നെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന സാധകന്‍ എല്ലാ യോഗികളിലുംവെച്ച് ശ്രേഷ്ഠനാണെന്നാണ് എന്റെ അഭിപ്രായം.
6-47
(എങ്ങനെ അഭ്യാസയോഗമെന്ന ആറാമദ്ധ്യായം കഴിഞ്ഞു.)

ആറാം അദ്ധ്യായം ചുരുക്കത്തില്‍..
ആറാമദ്ധ്യായത്തില്‍ ധ്യാനയോഗത്തെ പറ്റി പറയുന്നു.
സന്യാസവും യോഗവും ഒന്നാണ്,
ധ്യാനയോഗത്തിലെത്താനാഗ്രഹമുള്ളവര്‍ക്ക് കര്‍മ്മയോഗവും
ധ്യാനയോഗത്തില്‍ എത്തിപ്പെട്ട മുനിക്ക് ഇന്ദ്രിയസംയമനവും ആണ് വേണ്ടത്.
ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കുക,
ആത്മാവിനെ തളര്‍ത്തുന്ന രീതിയില്‍ ഒന്നും ചെയ്യരുത്,
ആത്മാവു തന്നെയാണ് ആത്മാവിനു നന്മ ചെയ്യുന്ന ബന്ധുവും,
ആത്മാവു തന്നെയാണ് തിന്മയ്ക്ക് കാരണമായ ശത്രുവും.
ഇന്ദ്രിയങ്ങളെ ജയിച്ചവന് ആത്മാവ് ബന്ധുവായി തീരുന്നു.
അല്ലാത്തവര്‍ക്ക് അത് ശത്രുവെപ്പോലെ ദ്രോഹത്തില്‍ വര്‍ത്തിക്കുന്നു.
മനസ്സിനെ അടക്കി, എല്ലാം സമത്വബുദ്ധിയോടെ കാണാനും അനുഭവിക്കാനും, ഒന്നിലും ആസക്തിയില്ലാതെയും ഇരിക്കുന്നു യോഗി എപ്പോഴാണോ ആത്മാവിനാല്‍ ആത്മാവിനെ സന്തോഷിപ്പിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തുന്നത്, അപ്പോള്‍ യോഗി എന്നറിയപ്പെടുന്നു.
അങ്ങിനെയുള്ള മുനിയെ ഇന്ദ്രിയനിഗ്രഹം സാധിച്ച, യോഗാരൂഢന്‍ എന്നു പറയുന്നു.
ശാസ്ത്രജ്ഞാനം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും തൃപ്തമായ മനസ്സോടുകൂടി, ഒന്നിലും കുലുക്കമില്ലാതെ ഇരിക്കുന്ന ആ യോഗിക്ക് കല്ലും സ്വര്‍ണ്ണവും മണ്‍കട്ടയും ഒക്കെ സമമായും; നല്ലതുപദേശിക്കുന്നവര്‍, ഉപകാരികള്‍, ശത്രുക്കള്‍, പണ്ഡിതന്മാര്‍, അന്യര്‍ക്ക് ദോഷം ആഗ്രഹിക്കുന്നവര്‍, ഉദാസീനര്‍, പാപികള്‍, പുണ്യാത്മാക്കള്‍ തുടങ്ങി എല്ലാവരിലും സമബുദ്ധിയോടെ കാണുന്നു.
--
യോഗി എങ്ങിനെ ധ്യാനം ചെയ്യണമെന്ന് വിവരിക്കുന്നു.
ഏകാന്തമായ സഥലത്ത് അല്പം ഉയര്‍ന്ന ഒരു സ്ഥലത്ത് കുശവിരിച്ച്, അതിനുമേലെ കൃഷ്ണാജിനവും അതിനും മേലെ വസ്ത്രവും വിരിച്ച് ഇരുന്ന്, മനസ്സ് ഏകാഗ്രമാക്കി ധ്യാനം ചെയ്യണം.
വേണ്ടതിലധികം ഭക്ഷണം കഴിക്കുന്നവര്‍ക്കും തീരെ കഴിക്കാത്തവര്‍ക്കും, അധികം ഉറങ്ങുന്നവര്‍ക്കും തീരെ ഉറങ്ങാത്തവര്‍ക്കും ഒന്നും യോഗം ചെയ്യാനാവില്ല.
എല്ലാം മിതമായി ചെയ്യുന്നവര്‍ക്ക് ധ്യാനം ചെയ്യാന്‍ എളുപ്പമാണ്.
--
ഏതവസ്ഥയില്‍ പരിശുദ്ധമായ ബുദ്ധികൊണ്ടു മാത്രമറിയാനാവുന്നതും ഇന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും നാശമില്ലാത്തതുമാ‍യ ആത്മസുഖത്തെ അനുഭവിക്കയും, അതില്‍ തന്നെ ഉറച്ചിരിക്കാനാവുകയും ആ സുഖത്തെക്കാള്‍ മറ്റൊരു സുഖം ഇല്ല എന്നു തിരിച്ചറിയുകയും ആ അവസ്ഥയിലിലിരിക്കെ എല്ലാ ദുഃഖങ്ങളും മറക്കയും ദുഃഖസ്പര്‍ശ്ശമില്ലാതെ ഇരിക്കാനാവുന്ന ആ അവസ്ഥയെയാണ് യോഗമെന്ന് പറയുന്നത്.
പ്രശാന്തമായ മനസ്സോടുകൂടിയവനും രജോഗുണം ഇല്ലാതായവനും പാപരഹിതനും ബ്രഹ്മഭാവം പ്രാപിച്ചവനുമായ് യോഗിയെ ഉത്തമമായ ആത്മസുഖം സ്വയം പ്രാപിക്കുന്നു.
എല്ലാറ്റിലും തന്നെയും തന്നില്‍ എല്ലാറ്റിനേയും ദര്‍ശിക്കുന്ന സമദര്‍ശിയായ യോഗിക്ക് ഭഗവാനെ ദര്‍ശിക്കുവാനാകുന്നു.
--
ഇത്രയുമയപ്പോള്‍ അര്‍ജ്ജ്നനു വീണ്ടും സംശയം. മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കി ഒടുവില്‍ നേടുന്ന ഈ ആത്മസുഖം സ്ഥിരമായി നില്‍ക്കുമോ, അതല്ല, കിട്ടിക്കഴിഞ്ഞിട്ട് ഒടുവില്‍ മനസ്സ് വീണ്ടും ചാഞ്ചല്യമായിപ്പോയാല്‍ അതുവരെ നേടിയതെല്ലാം വൃഥാവില്‍ ആവില്ലെ?!
അപ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു,
ആത്മസുഖം നേടാനായുള്ള അല്പമായ പ്രയത്നം പോലും വൃഥാവില്‍ ആവില്ല.
എവിടെയാണോ നാം പതറിയത്, അടുത്ത ജന്മത്തില്‍ അതിന്റെ പിന്തുടര്‍ച്ച എന്നതുപോലെ ആവും നമ്മുടെ ജന്മം. ആത്മസാഷാത്ക്കാരം ലഭിക്കാനായുള്ള നമ്മുടെ ആഗ്രഹം ഉള്ളില്‍ ഉള്ളതുകൊണ്ട് നാം അതിനു ഉതകുന്ന വിധത്തിലുള്ള കുലത്തില്‍ ജ്ഞാനികളുടെ, ധനികരുടെ ഒക്കെ കുലത്തില്‍ ജനിച്ച് , ഒടുവില്‍
ആത്മജ്ഞാനം കൈവരിക്ക തന്നെ ചെയ്യും..
അല്പമായ അഭ്യാസം പോലും ഒരുവനെ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും .. ഒടുവില്‍ മോക്ഷത്തിന് അര്‍ഹനാവുന്നതുവരെ..

No comments:

Post a Comment