Wednesday, February 24, 2016

ഒന്നാം അദ്ധ്യായം:അര്‍ജ്ജുനവിഷാദയോഗം

ഒന്നാം അദ്ധ്യായം:
അര്‍ജ്ജുനവിഷാദയോഗം
ധൃതരാഷ്ട്രന്‍ പറഞ്ഞു,
സഞ്ജയാ, ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്മാരും പാണ്ഡുപുത്രന്മാരും എന്തു ചെയ്തു?
1,1
[ധൃതരാഷ്ട്രര്‍ അന്ധനായതുകൊണ്ട് യുദ്ധത്തടത്തില്‍ എന്തു നടക്കുന്നു എന്ന അറിയാനാവില്ലല്ലൊ, അദ്ദേഹത്തിന് ദിവ്യദൃഷ്ടിയുള്ള ഒരു സഹായി ഉണ്ട്. സഞ്ജയന്‍.
ഭഗവത് ഗീത തുടങ്ങുന്നത് സജ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് അകലെ യുദ്ധത്തടത്തില്‍ എന്തു നടക്കുന്നു എന്ന് വിവരിച്ചു കൊടുക്കുന്നതായിട്ടാണ്.
സഞ്ജയന് അവിടെ നടക്കുന്ന സംഭവങ്ങള്‍ നേരില്‍ കാണാന്‍ കഴിയും. അതിനാല്‍ ഉടനുട്ന്‍ അത് ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുക്കുകയാണ്.]
---
***അര്‍ജ്ജുനവിഷാദയോഗം- സംഗ്രഹം***
അങ്ങിനെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റ് തേരാളിയായി തേര്‍ തെളിച്ച് യുദ്ധത്തടത്തില്‍ എത്തുന്നു.
യുദ്ധത്തിനു തയ്യാറായി വന്നവര്‍ ആരൊക്കെ എന്നു കണ്ടോട്ടെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് പറയുന്നു. അപ്രകാരം തേറ് യുദ്ധം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു സൈന്യങ്ങളുടെയും (പാണ്ഡവസൈന്യവും കൌരവസൈന്യവും) മദ്ധ്യത്തില്‍ നിര്‍ത്തുന്നു.
ദുര്യോധനന്‍ രാജാവാകയാല്‍, കൌരവപക്ഷത്താണല്ലൊ, ഹസ്തിനപുരിയിലെ എല്ലാ ബന്ധുക്കളും നില്‍ക്കേണ്ടത്. അവിടെ ഭീഷ്മരുണ്ട് ഗുരുവായ ദ്രോണര്‍, വിദുരര്‍, തുടങ്ങി എല്ലാ വന്ദ്യജനങ്ങളും യുദ്ധത്തിനു തയ്യാറായി കര്‍മ്മനിരതരായി നില്‍ക്കയാണ്. അവരൊക്കെ ധര്‍മ്മപക്ഷത്താണെങ്കിലും യുദ്ധം ചെയ്യേണ്ടത് അധര്‍മ്മപക്ഷത്തുനിന്നാണെന്ന് വിക്ലൈബ്യ്ം മറച്ചുവച്ചുകൊണ്ടാണ് അവര്‍ നില്‍ക്കുന്നത്.
തന്റെ പ്രിയജനങ്ങളെ അടുത്തു കാണുമ്പോള്‍, വല്ലാത്ത ഒരു നിസ്സഹായത അര്‍ജ്ജുനനെ പിടികൂടുന്നു. അര്‍ജ്ജുനന് ദുഃഖം അടക്കാനാവുന്നില്ല്. അമ്പും വില്ലും താഴെവച്ച് തളര്‍ന്നിരിക്കുന്നു.
ആതതായികളെ കൊല്ലുന്നതില് പാപം ഇല്ല എന്നാണ് എന്നാലും ആതതായികള് സ്വജനങ്ങള് തന്നെയാകുമ്പോള് സ്വജനങ്ങളെ കൊന്ന് കിട്ടുന്ന സ്വര്ഗ്ഗത്തെക്കാള് ഭേദം മരണം ആണ് എന്ന് വിലപിക്കുന്നു അര്ജ്ജുനന്..
(ആതതായികള് എന്നാല്, വീടിനു തീ വയ്ക്കുന്നവര്, വിഷം കൊടുക്കുന്നവര്, ആയുധം കയ്യിലെടുക്കുന്നവര്, അന്യന്റെ ധനം, ഭൂമി, ഭാര്യ എന്നിവ അപഹരിക്കുന്നവര്)
ദുര്യോധനന് ക്രൂരത കാട്ടുന്നു എങ്കിലും രാജാവാകയാല് ദുര്യോധനപക്ഷത്തു നില്ക്കണം ഭീക്ഷ്മരും ദ്രോണരും വിദുരരും ഒക്കെ. നിസ്സഹായരായി യുദ്ധത്തിനു തയ്യാറായി മറുപക്ഷത്തു നില്ക്കുന്ന പ്രിയപ്പെട്ടവരെ കാണുമ്പോള് അര്ജ്ജുനന് തന്റെ ശരീരം തളരുന്നു, ഗാണ്ഡീവം കയ്യില് നിന്ന് വഴുതുന്നു.
അര്ജ്ജുനന് വലിയ ഒരു ധര്മ്മസങ്കടത്തില് ആണ്. ആര്ക്കുവേണ്ടിയാണോ ഈ യുദ്ധം ചെയ്യുന്നത് അവരൊക്കെ തന്നെയാണ്‌ മറുപക്ഷ്ത്ത് നിന്ന് യുദ്ധം ചെയ്യുന്നത്‌. സ്വജനങ്ങളെ വെന്ന് കിട്ടുന്ന സുഖങ്ങളും പദവികളും അനുഭവിക്കുന്നതിനെക്കാള് ഭേദം അവരാല് തന്നെ കൊല്ലപ്പെടുന്നതാണ് എന്ന് വിലപിച്ചു, തളര്ന്ന് യുദ്ധത്തടത്തിലിരിക്കുന്ന അര്ജ്ജുനനെ എഴുന്നേല്പ്പിക്കാനാണ് ശ്രീകൃഷ്ണന് ഭഗവത് ഗീത ഉപദേശിച്ചു കൊടുക്കുന്നത്..
കാരണം ലോകത്ത് അധര്‍‌മ്മം പെരുകിയാല് ലോകം മുഴുവന് നശിക്കും.
ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല് രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ..
ഇപ്പോഴത്തെ കാലത്താണെങ്കിലും നമ്മുടെ രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ച് കൊള്ളയടിക്കാന്‍ വരികയാണെങ്കില്‍, യുദ്ധം അനിവാര്യമാണ്. അപ്പോള്‍ നമ്മുടെ രാജ്യത്തെ പട്ടാള മേധാവി കര്‍മ്മവിമുഖനായി, ഭയന്ന് കയറി ഒളിച്ചാല്‍ എന്തുചെയ്യും?! അതുപോലെ ഒരവസ്ഥ.
അങ്ങിനെ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ ഉദ്ധരിപ്പിക്കാ‍നായാണ് ഭഗവാന്‍ ഗീത ഉപദേശിക്കുന്നത്.



അനന്തരം നാലു വെള്ള കുതിരകളെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യങ്ങളായ ശംഖുകള്‍ വെവ്വേറെ മുഴക്കി.
1,14

അര്‍ജ്ജുനന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഭഗവാന്‍, ഭീഷ്മനും ദ്രോണനും മറ്റുള്ള രാജാക്കന്മാരും കാണ്‍കെ, വിശിഷ്ടമായ ആ തേര് ഇരുസൈന്യങ്ങളുടേയും നടുവില്‍ നിര്‍ത്തി, “ഹേ അര്‍ജ്ജുന, ഇവിടെ പടയ്ക്കൊരുങ്ങി വന്നുചേര്‍ന്ന ഈ കൌരവന്മാരേയും കൂട്ടുകാരേയും നീ നോക്കിക്കാണുക’ എന്ന് അരുളിച്ചെയ്തു.
1,24,25

അവിടെ, രണ്ടു സൈന്യങ്ങളിലും നില്‍ക്കുന്ന പിതാക്കന്മാരേയും കൂടാതെ മുത്തച്ഛന്മാരേയും ഗുരുക്കന്മാരേയും അമ്മാവന്മാരേയും സഹോദരന്മാരേയും പുത്രന്മാരേയും സുഹൃത്തുക്കളെയും അര്‍ജ്ജുനന്‍ കണ്ടു. പടയ്ക്കൊരുങ്ങി നില്‍ക്കുന്ന ആ ബന്ധുക്കളെ കണ്ടിട്ട് അളവറ്റ അലിവാര്‍ന്ന് ദുഃഖിച്ചുകൊണ്ട് ഭഗവാനോട് ഇങ്ങനെ പറഞ്ഞു:
1,26-27

കൃഷ്ണാ, യുദ്ധക്കൊതിയോടെ അടുത്തുനില്‍ക്കുന്ന ഈ സ്വജനത്തെ കണ്ടിട്ട് എന്റെ അംഗങ്ങള്‍ തളരുന്നു, വായ് വരളുകയും ചെയ്യുന്നു. എന്റെ മെയ്യില്‍ വിറയും രോമാഞ്ചവും ഉണ്ടാകുന്നു.
1,28-29

ഭഗവാനേ, എനിക്കു വിജയത്തില്‍ ആഗ്രഹമില്ല, നാടും വേണ്ട, സുഖവും വേണ്ട. അല്ലയോ ഗോവിന്ദ, സ്വജനങ്ങളെ നശിപ്പിച്ച് കിട്ടുന്ന, രാജ്യം കൊണ്ടോ സുഖാനുഭവങ്ങള്‍ കൊണ്ടോ ജീവിതംകൊണ്ടുതന്നെയോ എന്താണ് പ്രയോജനം?
1,32
ആര്‍ക്കുവേണ്ടി നാം രാജ്യവും ഭോഗവസ്തുക്കളും അവയില്‍ നിന്നുണ്ടാകുന്ന സുഖങ്ങളും അഗ്രഹിച്ചുവോ, അതേ അവര്‍ തന്നെ പണവും പ്രാണനും ബലികഴിച്ച് യുദ്ധസന്നദ്ധരായി ഇതാ നേരിട്ടു നില്‍ക്കുന്നു.
1,33
ഭഗവാനേ, മേല്പറഞ്ഞ കാരണം കൊണ്ട് ബന്ധുക്കളായ ദുര്യോധനാദികളെ കൊല്ലുന്നത് നമുക്കുചിതമല്ല. ബന്ധുക്കളെ കൊന്നിട്ട് നമുക്ക് എങ്ങനെയാണ് സുഖമുണ്ടാകുക?
1-37
വ്യഭിചാരിണികളുടെ സന്താനങ്ങളില്‍ വര്‍ണ്ണസാങ്കര്യത്തെ ഉണ്ടാക്കുന്ന അനേകം ദോഷങ്ങളിരിപ്പുണ്ട്. ആ ദോഷങ്ങളെക്കൊണ്ട് എന്നോ തുടര്‍ന്നുവന്ന ജാതി ധര്‍‌മ്മങ്ങളും കുലധര്‍മ്മങ്ങളുമെല്ലാം തീരെ നശിച്ചുപോകുന്നു.
1-43
രാജ്യസുഖം കൊതിച്ച് ബന്ധുക്കളെ കൊല്ലുവാന്‍ ഒരുങ്ങിനിന്ന നമ്മള്‍ എന്തൊരു മഹാപാപമാണ് ചെയ്‌വാന്‍ പുറപ്പെട്ടത്? വലിയ കഷ്ടമായിപ്പോയി. 
1-45

No comments:

Post a Comment