Wednesday, February 24, 2016

മൂന്നാം അദ്ധ്യായം-കര്‍മ്മയോഗം

മൂന്നാം അദ്ധ്യായം
കര്‍മ്മയോഗം
അര്‍ജ്ജുനന്‍ ചോദിക്കുന്നു:
3,1. ലോകരക്ഷകനായ ഹേ ഭഗവന്‍, കര്‍മ്മയോഗത്തെക്കാള്‍ ജ്ഞാനയോഗമാണ് ശ്രേഷ്ഠമെന്ന്‌ അങ്ങേയ്ക്ക് അഭിപ്രായമുണ്ടായിരിക്കെ, ഹിംസ മുതലായ ക്രൂരകര്‍മ്മങ്ങള്‍ ചെയ്‌വാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

3,2: അര്‍ജ്ജുനന്‍ ചോദിക്കുന്നു:
എല്ലാറ്റിലും വെച്ച് നല്ലത് ഒന്ന്, ഞാന്‍ ചെയ്യേണ്ടത് മറ്റൊന്ന്; ഇങ്ങനെ കൂട്ടിക്കലര്‍ത്തി പറഞ്ഞതുകൊണ്ട് എന്റെ ബുദ്ധി ഏതാണ് നല്ലതെന്ന് നിശ്ചയിക്കാനാവാതെ
ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ രണ്ടു യോഗങ്ങളില്‍ ഏതാണ് എനിക്ക് കൂടുതല്‍ അനുയോജ്യം എന്ന് വ്യക്തമാക്കി പറഞ്ഞു തന്നാലും.
കര്‍മ്മം ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം കര്‍മ്മരഹിതമായ ജ്ഞാനനിഷ്ഠ ഒരുവന്നുണ്ടാകുന്നില്ല. അതുപോലെ സന്യാസം കൊണ്ടു മാത്രം ആര്‍ക്കും സിദ്ധിയും (മോക്ഷവും) ഉണ്ടാകയില്ല.
3,4


3,7
അല്ലയോ അര്‍ജ്ജുനാ, വിവേകമുള്ള മനസ്സുകൊണ്ട് ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രിച്ച്, കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് ഫലാപേക്ഷയില്ലാതെ വിഹിതകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ എല്ലാവരിലും വച്ച് വിശിഷ്ടന്‍ ആകുന്നു
[എന്തുകൊണ്ട് അര്‍ജ്ജുനനോട് 'കര്‍മ്മയോഗിയാവാന്‍ പറയുന്നു എന്നത് വിശദീകരിക്കുകയാണ് ഭഗവാന്‍.
മനസ്സംയമനം ആണല്ലോ, മുക്തിയ്ക്ക് / മോക്ഷത്തിന്, അവശ്യം.
അതു നേടാന്‍ ഓരോരുത്തര്‍ക്ക് ഓരോ യോഗങ്ങള്‍ ആണ്.
ലൌകീകന് ഏറ്റവും ഉത്തമം കര്‍മ്മയോഗം തന്നെയാണ്.
പക്വതയെത്താത്ത യോഗി, കര്‍മ്മയോഗം വിട്ട് ധ്യാനയോഗിയായി ഇരുന്നാലും മനസ്സിനുള്ളില്‍ ഇന്ദ്രിയാസക്തി ശേഷിക്കും. അതിനാല്‍ മനോനിയന്ത്രണത്തോടെ കര്‍മ്മങ്ങള്‍ ആചരിച്ച് പതിയെ പതിയെ മാത്രമേ പൂര്‍ണ്ണ യോഗി ആകാന്‍ പറ്റുകയുള്ളൂ
കാരണം,നമുക്കൊക്കെ ധാരാളം കടമകളും കര്‍ത്തവ്യങ്ങളും ശേഷിക്കെ, പെട്ടെന്ന് വിരക്തി അഭിനയിച്ച് സന്യസിക്കാനാവില്ല. ഉള്ള് അശാന്തം ആയിരിക്കും. അതുകൊണ്ട് മനസ്സംയമനത്തോടെ നമ്മുടെ കര്‍മ്മങ്ങള്‍ ചെയ്യുകയാണ് ആദ്യ പടി. അങ്ങിനെ സ്വാര്‍ത്ഥലാഭത്തെ പറ്റി ചിന്തിക്കാതെ, ലാഭ നഷ്ടത്തെയും സുഖാസുഖങ്ങളേയും ഓര്‍ക്കാതെ തന്‍റ്റെ കടമകള്‍ ചെയ്യാനാവുന്ന കര്‍മ്മയോഗിക്ക് അടുത്ത പടിയിലേക്ക് ഉയരാം..]




ഈശ്വരാര്‍പ്പണമായിട്ടല്ലാതെ (യജ്ഞത്തിനായല്ലാതെ) ചെയ്യുന്ന കര്‍മ്മം മാത്രമാണ് ഈ ലോകത്തെ കര്‍മ്മങ്ങളില്‍ ബന്ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ആ ബന്ധനിവൃത്തിക്കുവേണ്ടി, ഫലത്തില്‍ ആസക്തി വയ്ക്കാതെ ഈശ്വരാരാധാനമെന്ന നിലയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക.
3-9
[‘യജ്ഞം‘ എന്തെന്ന് തുടര്‍‌ന്നുള്ള ഭാഗങ്ങളില്‍ (3-10 മുതല്‍ 3-16 വരെ) ]



ലോകപിതാവ് പ്രജകളെ സൃഷ്ടിക്കുമ്പോള്‍ കൂടെ യജ്ഞങ്ങളേയും സ്വൃഷ്ടിച്ച് ആ പ്രജകളോടിങ്ങനെ പറയുകയുണ്ടായി ‘ ഈ യജ്ഞമാണ് നിങ്ങളുടെ അഭിവൃദ്ധിക്കു കാരണം. ഇത് നിങ്ങള്‍ക്ക് ഇഷ്ടസുഖങ്ങളെ തരുന്നവയായി (കാമധേനുവായി) ഭവിക്കട്ടെ’
3-10

[കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലൊ, എല്ലാ കര്‍മ്മങ്ങളും ഭഗവാനു സമര്‍പ്പിച്ച് ചെയ്യുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നമ്മെ ബാധിക്കയില്ല എന്ന്. എന്തുകൊണ്ടാണ് നമ്മള്‍ ഈശ്വരാര്‍പ്പിതമായി കര്‍മ്മം ചെയ്യാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരം ആണ്.‘ മനുഷ്യനു ഈശ്വരനോടുള്ള (ലോകത്തോടുള്ള-universe) യജ്ഞ സമര്‍പ്പണം ആണ് കര്‍മ്മങ്ങള്‍‘ എന്നു പറയുന്നത്.
ഇനി, 10 മുതല്‍ 16 വരെയുള്ള ശ്ലോകങ്ങളില്‍ ‘യജ്ഞം‘ എന്തെന്ന് വിവരിക്കുകയാണ്. ഇത് ഉപനിഷ്ത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
എല്ലാ ജീവജാലങ്ങള്‍ക്കും ഈ ലോകത്തിന്റെ നിലനില്‍പ്പില്‍ ബാധ്യതകള്‍ ഉണ്ട്. അതനുസരിച്ച് മനുഷ്യര്‍ ചെയ്യേണ്ടുന്ന യജ്ഞം ആണ് സത്കര്‍മ്മങ്ങള്‍..അത് അനുഷ്ഠിക്കതന്നെ വേണം ലോകത്തിന്റെ നിലനില്‍പ്പിനായി. ഈശ്വരനുപോലും ഈ യജ്ഞചക്രത്തില്‍ നിന്ന് ഒഴുഞ്ഞുനില്‍ക്കാനാവില്ല. അങ്ങിനെ ഒഴിഞ്ഞുനിന്നാല്‍ ലോകത്തിനാകമാനം ദോഷം സംഭവിക്കും. മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങള്‍ (സ്വധര്‍മ്മങ്ങള്‍) അനുഷ്ഠിക്കയെന്നതും ആ യജ്ഞം അനുഷ്ഠിക്കലാണ്. എന്നാല്‍, അതിനെ നമ്മള്‍ സ്വാര്‍ദ്ധോദ്ദ്വേശ്യമാക്കി ഞാന്‍, എന്റേത് എന്ന വിധത്തില്‍ ചെയ്യുമ്പോഴാണ് അതിനെ തുടര്‍‌ന്നുള്ള സുഖദുഃഖങ്ങളില്‍ ആണ്ടുപോകുന്നത്]
-------
***എനിക്ക് മനസ്സിലായത്:
എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.. ഒരു ഫുഡ് ചെയിന്‍ പോലെ. സംതുലിതാവസ്ത നഷ്ടപ്പെട്ടാല്‍ പതിയെ പതിയെ സര്‍വ്വവും നശിക്കും. അതിനാല്‍ മനുഷ്യരുടെ കടമയായ യജ്ഞം മനുഷ്യര്‍ ചെയ്കതന്നെവേണം.. ]

യജ്ഞം ചെയ്ത് (ദേവന്മാരുടെ വീതം കൊടുത്ത്) തങ്ങള്‍ക്കുള്ള ചെറുഭാഗമനുഭവിച്ച് തൃപ്തരാകുന്ന സദാചാരസമ്പന്നന്മാര്‍ എല്ലാ പാപങ്ങളില്‍നിന്നും മുക്തന്മാരായിത്തീരുന്നു. കിട്ടിയതെല്ലാം സ്വന്തമായിട്ടനുഭവിക്കുന്ന പാപികള്‍ എന്നും ദുഃഖത്തെത്തനെന്‍ അനുഭവിക്കുന്നു.
2-13
അതുകൊണ്ട് ഫലാപേക്ഷ വിട്ട്, എന്നും കര്‍ത്തവ്യകര്‍മ്മം ചെയ്ക തന്നെ വേണം. അങ്ങനെ ചെയ്തുകൊണ്ടിരുന്നാല്‍ ചിത്തശുദ്ധിവഴിക്കു തത്ത്വനിഷ്ടനാവാന്‍ സാധിക്കും.
3-19

ജനകന്‍ മുതലായ പണ്ടത്തെ ക്ഷത്രിയന്മാര്‍ കര്‍മ്മയോഗത്തെ അനുഷ്ഠിച്ചുകൊണ്ടുമാത്രമാണ് മുക്തി സമ്പാദിച്ചിട്ടുള്ളത്. അതുകൊണ്ട്, ലോകക്ഷേമത്തെയോര്‍ത്തെങ്കിലും നീയും കര്‍മ്മം ചെയ്യേണ്ടതാകുന്നു.
3-20
ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ എന്നെ അനുസരിക്കുന്ന ലോകവും നശിച്ചുപോകും. കാരണം, ഞാന്‍ നിമിത്തം അലസരായ അവരില്‍ വര്‍ണ്ണസാങ്കര്യം ഉണ്ടാകും. അത് അവരെ ഒടുവില്‍ ഹനിക്കും.
3-24

പണ്ഡിതരല്ലാത്തവര്‍ എങ്ങനെ ആസക്തിയോടുകൂടി, കര്‍മ്മം ചെയ്യുന്നുവോ, അതിനെ ശരിക്കറിഞ്ഞ പണ്ഡിതന്മാര്‍ ലോകത്തിന്റെ നിലനില്‍പ്പിനായി കാംക്ഷിച്ചുകോണ്ട് കര്‍മ്മം ചെയ്യേണ്ടതാണ്.
3-25

അജ്ഞന്മാരായ കര്‍മ്മഫലാസക്തന്മാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കരുത്. വിദ്വാന്‍ എല്ലാ കര്‍മ്മങ്ങളും യോഗയുക്തനായി വഴിപോലെയാചരിച്ചുകൊണ്ട് മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കണം.
3-26

പ്രകൃതിയുടെ കാര്യമായ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പലവിധത്തിലും വ്യാപരിക്കുമ്പോള്‍ ആത്മതത്ത്വമറിയാത്തവന്‍ ഞാനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.
3-27

കര്‍മ്മങ്ങളെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച്, അദ്ധ്യാത്മഭാവത്തോടുകൂടി, ആശയും മമതയും വിട്ട്, വരുന്ന ക്ലേശങ്ങളെ വകവെയ്ക്കാതെ, ചെയ്യേണ്ടതു ചെയ്യുക.
3-30

അസൂയകൊണ്ട് എന്റെ ഇപ്പറഞ്ഞ അഭിപ്രായം അനുസരിക്കാത്തവര്‍ ഒരറിവുമില്ലാതെ വിവേകംകെട്ട് നശിക്കുമെന്നറിഞ്ഞാലും.
3-32

നന്നായനുഷ്ഠിക്കുന്ന പരധര്‍മ്മത്തെക്കാളും ഗുണരഹിതമാണെങ്കിലും സ്വധര്‍മ്മം ശ്രേഷ്ഠമാകുന്നു. സ്വധര്‍മ്മം ചെയ്തു മരിച്ചുപോയാലും, അതു നല്ലതിനേ ആവൂ. പരധര്‍മ്മം അത്രയും ഭയങ്കരമാണ്.
3-35

അര്‍ജ്ജുനന്‍ പറഞ്ഞുഃ
അല്ലയോ ഭഗവാനേ, ആരുടെ പ്രേരണകൊണ്ടാണ് ബലാത്ക്കാരേണ ചെയ്യിക്കുന്നതുപോലെ ഈ മനുഷ്യര്‍ ഇഷ്ടമില്ലാത്തവരാണെങ്കിലും പാപകര്‍മ്മം ചെയ്യുന്നത്?
3-36


ശ്രീ ഭഗവാന്‍ പറയുന്നു:
രജോഗുണത്തില്‍നിന്നുണ്ടായതും എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും മഹാപാപം ചെയ്യിക്കുന്നതും ഈ കാമവും (ലൌകീക സുഖങ്ങളോടുള്ള ആസക്തി) ക്രോധവും തന്നെയാണ്. ഇത് നല്ലത് ചെയ്യുവാനനുവദിക്കാത്ത ശത്രുവാണെന്ന് അറിഞ്ഞാലും.
3-37

ദേഹാദികളെക്കാള്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനെക്കാള്‍ ബുദ്ധിയും ബുദ്ധിയെക്കാള്‍ ആത്മാവും ശ്രേഷ്ഠമാകുന്നു.
3-42

No comments:

Post a Comment