Sunday, February 28, 2016

ഒമ്പതാം അദ്ധ്യായം - രാജവിദ്യാരാഗഗുഹ്യയോഗം

ഒമ്പതാം അദ്ധ്യായം

രാജവിദ്യാരാഗഗുഹ്യയോഗം

ശ്രീഭഗവാന്‍ പറഞ്ഞു:

അത്യന്തം ഗോപ്യവും അനുഭവജ്ഞാനത്തോടുകൂടിയതുമായ ജ്ഞാനത്തെ ഞാന്‍, മനസ്സില്‍ കാമക്രോധാദിമാലിന്യങ്ങളൊന്നുമില്ലാത്ത നിനക്കുപദേശിക്കാം. ഈ ജ്ഞാനം സംസാരത്തില്‍നിന്ന് നിന്നെ മോചിപ്പിക്കും
9-1

Wednesday, February 24, 2016

എട്ടാം അദ്ധ്യായം - ക്ഷരാക്ഷരബ്രഹ്മയോഗം






അര്‍ജ്ജുന ഉവാച:
അങ്ങു പറഞ്ഞ ആ ബ്രഹ്മം, അദ്ധ്യാത്മം, കര്‍മ്മം, അധിഭൂതം, അധിദൈവം എന്നീ പദങ്ങളുടെ അര്‍ത്ഥമെന്താണ്? അവന്‍ ഇതില്‍ എങ്ങനെയിരിക്കുന്നു? യോഗികള്‍ ദേഹബന്ധം വിടുമ്പോള്‍ അങ്ങയെ എങ്ങനെ അറിയും?
8-1

ഉത്കൃഷ്ടവും നാശരഹിതവുമായ വ്യാപകവസ്തുവെയാണ് ഇവിടെ ബ്രഹ്മമെന്നു പറഞ്ഞിട്ടുള്ളത്. ദേഹം കൊണ്ട് പരിച്ഛിന്നമായ പ്രത്യഗാത്മാവിനെയാണ് ഇവിടെ അദ്ധ്യാത്മമെന്ന് പറഞ്ഞിട്ടുള്ളത്. സൃഷ്ടിവ്യാപാരത്തെയാകുന്നു കര്‍മ്മമെന്നു പറയുന്നത്. അത് ഭൂത ഭൌതിക വസ്തുക്കളുടെ ഉത്പ്ത്തിക്കു കാരണവുമാകുന്നു.
8-2


3?

അല്ലയോ പുരുഷശ്രേഷ്ഠ, പ്രാണികളുടെ എന്നും നശിച്ചുകൊണ്ടിരിക്കുന്ന ദേഹാദിപദാര്‍ത്ഥങ്ങളാണെന്നാണ് അധിഭൂതത്തിന്റെ അര്‍ത്ഥം. അധിദൈവമെന്നത് ഹിരണ്യഗര്‍ഭനാണ്. ദേഹാഭിമാനികളുടെ ഈ ദേഹത്തില്‍ അധിയജ്ഞനായിട്ടിരിക്കുന്നത് ഞാന്‍ തന്നെയാണ്.
8-4


മരണസമയത്ത് എന്നെത്തന്നെയോര്‍ത്തുകൊണ്ട് ശരീരം വിടുന്നവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു. അതില്‍ സംശയിക്കേണ്ട.
8-5


അല്ലയോ അര്‍ജ്ജുന, ഏതൊരു ഭാവത്തെ ചിന്തിച്ചുകൊണ്ടാണോ ദേഹം വെടിയുന്നത്, എപ്പോഴും ആ ഭാവത്തെത്തന്നെ ചിന്തിച്ചതിന്റെ ഫലമായി അവന്‍ ആ ഭാവത്തെ(രൂപത്തെ)ത്തന്നെ പ്രാപിക്കുന്നു.
8-6



അതുകൊണ്ട് എപ്പോഴും എന്നെ ഓര്‍ക്കുക. കര്‍ത്തവ്യകര്‍മ്മം ചെയ്യുക. അങ്ങനെ എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചിട്ടുള്ള നീ എന്നെത്തന്നെ പ്രാപിക്കും. അതില്‍ സംശയമില്ല.
8-7

മുന്‍പറഞ്ഞ അഭ്യാസക്രമമാകുന്ന യോഗത്തോടുകൂടിയതും മറ്റൊന്നിനെ ഓര്‍ക്കാത്തതുമായ ഏകാഗ്രമായ മനസ്സുകൊണ്ട്, സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നതും നിരതിശയവുമായ പുരുഷനെ, പരമാത്മാവിനെ, ധ്യാനിച്ചുകൊണ്ടിരിക്കുന്നവന്‍ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു.
8-8


എല്ലാറ്റിന്റേയും ഉള്‍തത്ത്വമറിയുന്നവനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും,
അതിസൂക്ഷ്മവസ്തുക്കളേക്കാള്‍ സൂക്ഷ്മരൂപനും, എല്ലാറ്റിന്റേയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോടുകൂടിയവനും, അജ്ഞാനാന്ധകാരത്തില്‍ നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ:
മരണ സമയത്തു ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടുംകൂടി ഭൂമദ്ധ്യത്തില്‍ വേണ്ടവണ്ണം പ്രാണനെ ആവേശിപ്പിച്ച് അനുസ്മരിക്കുമോ , അവന്‍ ആ ദിവ്യനായ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.
8-9; 8-10

വേദതത്ത്വങ്ങള്‍ അറിയാവുന്നവര്‍ നാശരഹിതമെന്നു പറയുന്നതും
രാഗദ്വേഷാദികള്‍ നിശ്ശേഷം വെടിഞ്ഞ് യതികള്‍ പ്രാപിക്കുന്നതും
ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ട് സമ്പാദിക്കാനാഗ്രഹിക്കുന്നതുമായ
ആ പരമപദത്തെ നിന്നോടു ഞാന്‍ ചുരുക്കി പറയാം
8-11

ഇന്ദ്രിയങ്ങളെല്ലാം (വിഷയങ്ങളില്‍ നിന്ന്) പ്രത്യാഹരിച്ച്, 
മനസ്സിനെ ഹൃദയത്തില്‍ ഉറപ്പിച്ച്,
പ്രാണനെ മൂര്‍ദ്ധാവില്‍ (ഭൂമദ്ധ്യത്തില്‍) കൊണ്ടുപോയി നിര്‍ത്തി,
യോഗധാരണ ചെയ്ത്,
ഏകാക്ഷരമായ ഓംകാരത്തെ ദീര്‍ഘമായുച്ചരിച്ച്,
എന്നെ ധ്യാനിച്ചുകൊണ്ട്
ജീവന്‍ വെടിയുന്നവന്‍
പരമപദത്തെ പ്രാപിക്കുന്നു
8-12-; 8-13


edit
rearrange 

ക്ഷരാക്ഷരബ്രഹ്മയോഗമെന്ന എട്ടാമദ്ധ്യായം കഴിഞ്ഞു.

വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ ഇവയെല്ലാം ചെയ്താല്‍ കിട്ടുന്ന പുണ്യം പരമാതമജ്ഞാനം ചെയ്തുകൊണ്ടിരിക്കുന്ന യോഗിക്ക് അത്യന്തം തുച്ഛമാകുന്നു. എന്തെന്നാല്‍ അവന്‍ സര്‍വ്വോത്കൃഷ്ടവും നിത്യവുമായ സ്ഥാനത്തെത്തിച്ചേരുന്നു.
8-28


അല്ലയോ അര്‍ജ്ജുന, ഈ രണ്ടു മാര്‍ഗ്ഗങ്ങളുടേയും നിലയറിയുന്ന ധ്യാനയോഗി
ഒരിക്കലും മോഹവശനാകുന്നില്ല. അതുകൊണ്ട് നീയും എല്ലായ്പോഴും എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചുകൊണ്ടേയിരിക്കുക.
8-27


ഏതു മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തില്‍ ചെന്നു മടങ്ങുകയും മടങ്ങാതിരിക്കുകയും ചെയ്യുന്നുവോ ആ ശുക്ലകൃഷ്ണങ്ങളായ രണ്ടു മാര്‍ഗ്ഗങ്ങളും ലോകത്തിലെന്നുമുള്ളതാണ്. 
8-26

കര്‍മ്മയോഗി ധൂമം, രാത്രി, കറുത്തപക്ഷം, ആറു മാസങ്ങളാകുന്ന ദക്ഷിണായനം ഇവയില്‍ അഭിമാനികളായ ദേവതകളിലൂടെ പോയി ചന്ദ്രനെ പ്രാപിച്ചു വീണ്ടും ഇവിടെത്തന്നെ മടങ്ങിവരുന്നു.
8-25


ബ്രഹ്മജ്ഞാനികളായ ജനങ്ങള്‍ അഗ്നി, ജ്യോതിസ്സ്, പകല്‍, വെളുത്തപക്ഷം, ആറുമാസങ്ങളാകുന്ന ഉത്തരായണം, ഇവയില്‍ അഭിമാനികളായ ദേവതകളെ സമീപിച്ച് ദേവതകളുടെ സ്ഥാനംവഴിക്ക് ബ്രഹ്മത്തെ പ്രാപിക്കുന്നു.
8--24

അല്ലയോ അര്‍ജ്ജുന, ഈ ലോകങ്ങള്‍ ഏതൊരുത്തന്റെ ഉള്ളില്‍ ഒരുങ്ങിയിരിക്കുന്നുവോ, അവയിലെല്ലാം ഏതൊരുത്തന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നുവോ ആ പരമാത്മാവിനെ മറ്റൊന്നില്‍ പതിയാത്ത 
നിരതിശയപ്രേമധാരയാകുന്ന ഭക്തികൊണ്ടുമാത്രം പ്രാപിക്കാവുന്നതാണ്.
8-22



പരമകാരണമായ ആ അവ്യക്തത്തെ എന്നും നശിക്കാത്ത ബ്രഹ്മമാണെന്നു ശ്രുതികള്‍ പറയുന്നു. അതാണ് എല്ലാവരുടേയും പ്രാപ്യസ്ഥാനം. ആ സ്ഥാനത്തെത്തിയവര്‍ പിന്നീട് മടങ്ങിവരുന്നില്ല. അതാകുന്നു എന്റെ ഉത്കൃഷ്ടമായ സ്ഥാനം.
8-21

ആ അവ്യക്ത്പ്രകൃതിയില്‍നിന്നും ഭിന്നവും ഉത്കൃഷ്ടവുമായ ഇന്ദ്രിയവേദ്യമല്ലാത്ത ഒരു വസ്തു ഉണ്ട്. അത് എല്ലാ ഭൂതങ്ങളു നശിക്കുമ്പോഴും നശിക്കാതെ ഏകരസമായി നില്‍ക്കുന്നതാണ്. 
8-20


ഹേ പാര്‍ത്ഥ, ഈ ഭൂതസമൂഹം തനെന്‍ അസ്വതന്ത്രമായി പിന്നെയും പിന്നെയും
ജനിക്കുകയും രാത്രിയുടെ ആരംഭത്തില്‍ ലയിക്കുകയും ചെയ്യുന്നു. പകല്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുകയും ചെയ്യുന്നു.
8-19


ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ വ്യക്തികളെല്ലാം അവ്യക്തത്തില്‍നിന്ന് വെളിപ്പെടുന്നു. അതുപോലെ രാത്രിയുടെ ആരംഭത്തില്‍ എല്ലാം അതേ ശരീരത്തില്‍ മറയുകയും ചെയ്യുന്നു.
8-18

ആയിരം മഹായുഗങ്ങള്‍ കൂടിയതാണ് ബ്രഹ്മാവിന്റെ ഒരു പകലും അതുപോലെ
രാത്രിയുമെന്നാണ് അഹോരാത്രതത്ത്വമറിയുന്നവര്‍ പറയുന്നത്.
8-17

അല്ലയോ അര്‍ജ്ജുന, ബ്രഹ്മലോകംവരെയുള്ള ഏതുലോകത്തില്‍ ചെന്നാലും നിശ്ചയമായും മടങ്ങേണ്ടിവരും. എന്നെ പ്രാപിച്ചവര്‍ക്കാകട്ടെ, പിന്നെ
ജനിക്കേണ്ടതായിവരുന്നില്ല. (അവര്‍ക്ക് പുനര്‍ജ്ജന്മമില്ല.)
816

ബ്രഹ്മാത്മബുദ്ധി ഉറച്ച് മുക്തരായ മഹാത്മാക്കള്‍ ദുഃഖങ്ങളുടെ ഇരിപ്പിടവും അനിത്യവുമായ ജന്മത്തെ വീണ്ടും സ്വീകരിക്കുന്നില്ല. കാരണം, അവര്‍ എന്നെ 
പ്രാപിച്ചുകഴിഞ്ഞു.

8-15



ജ്ഞാനവിജ്ഞാനയോഗം- ഏഴാം അദ്ധ്യായം-




അല്ലയോ അര്‍ജ്ജുന, എന്നില്‍ മനസ്സിനെ ഉറപ്പിച്ചവനും എന്നെ ആശ്രയിച്ചവനുമായ ധ്യാനയോഗി എന്നെ പൂര്‍ണ്ണമായി നിസ്സംശയം അറിയുന്ന ക്രമത്തെ ഞാന്‍ വിവരിക്കാം. നീ കേള്‍ക്കൂ..
7-1


അനുഭവത്തോടു യോജിച്ച നിലയില്‍ ഈ ജ്ഞാനത്തെ പൂര്‍ണ്ണമായി നിന്നോടു ഞാന്‍ പറയാം. ഇതറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായിട്ടൊന്നുമില്ല.
7-2


അനേകായിരം ആളുകള്‍ക്കിടയില്‍ മോക്ഷസിദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുവനുണ്ടായേയ്ക്കാം. അങ്ങനെ പ്രയത്നിക്കുന്ന അനേകം ജനങ്ങളില്‍ ഒരുവന്‍ എന്നെ പരമാര്‍ത്ഥഭാവത്തില്‍ അറിഞ്ഞുവെന്നുവരാം.
7-3


ഭൂമി, ജലം, അഗ്നി, വായു, ആകാശം, അഹങ്കാരം, മഹത്തത്ത്വം അവ്യക്തം- ഇങ്ങനെ എന്റെ പ്രകൃതി എട്ടുവിധത്തിലുണ്ട്.
7-4

അല്ലയോ മഹാബാഹുവായ അര്‍ജ്ജുന, മുന്‍പറഞ്ഞ എന്റെ പ്രകൃതിയെ ‘അപര‘യെന്നു പറയുന്നു. എനിക്ക് അതല്ലാതെ മറ്റൊരു പ്രകൃതിയുണ്ട്. അതാണ് ഈ ലോകത്തെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതും ജീവനായിരിക്കുന്നതും. അത് എന്റെ ‘പര‘യായ പ്രകൃതിയാണെന്നു നീ അറിഞ്ഞുകൊള്ളുക.
7-5

എല്ലാ ഭൂതങ്ങള്‍ക്കും (ചരാചരങ്ങള്‍ക്കും) കാരണം ഈ രണ്ടു പ്രകൃതികള്‍ തന്നെയാണ് എന്ന് ധരിക്കൂ. ഈ വഴിക്ക് എല്ലാ പ്രപഞ്ചത്തിന്റെയും ഉത്പത്തിക്കും നാശത്തിനും ഞാന്‍ കാരണമാകുന്നു.
7-6

അല്ലയോ അര്‍ജ്ജുനാ, ഈ ലോകത്തിന് എന്നെക്കാള്‍ മീതെ വേറെയൊരു കാരണമില്ല. നൂലില്‍ രത്നങ്ങള്‍ എന്നതുപോലെ എന്നില്‍ ഇതെല്ലാം കോര്‍ക്കപ്പെട്ടിരിക്കുന്നു.
7-7

അല്ലയോ അര്‍ജ്ജുന, വെള്ളത്തില്‍ രസമായും സൂര്യനിലും ചന്ദ്രനിലും പ്രഭയായും വേദങ്ങളിലെല്ലാം ഓങ്കാരമായും ആകാശത്തില്‍ ശബ്ദമായും മനുഷ്യരില്‍ പൌരുഷമായും, ഭൂമിയില്‍ പരിമളമായും അഗ്നിയില്‍ വെളിച്ചമായും, എല്ലാ പ്രാണികളിലും അന്നമായും തപസ്വികളില്‍ തപസ്സായും ഇരിക്കുന്നത് ഞാന്‍ (ആത്മാവ്) ആകുന്നു. 
7-8

എല്ലാ ഭൂതങ്ങളുടേയും സനാതനമായ ബീജവും ഞാനാകുന്നു. ഹേ ഭരതശ്രേഷ്ഠ, അതുപോലെ ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ബലമുള്ളവരുടെ കാമവും രാഗവും തീണ്ടാത്ത ബലവും,
പ്രാണികളില്‍ ധര്‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാനാകുന്നു.
7-10

സത്വരജസ്തമോഗുണങ്ങളുടെ മേളനം കൊണ്ടുണ്ടായ ഈ വസ്തുക്കളെല്ലാം എന്നില്‍ നിന്നുണ്ടായവയാണ്. അവ എന്നെ ആശ്രയിച്ചു നില്‍ക്കുന്നു. ഞാന്‍ അവയെ ആശ്രയിക്കുന്നില്ല എന്നറിഞ്ഞുകൊള്ളുക. 
7-12


സത്വം, രജസ്സ്, തമസ്സ്, എന്നീ മൂന്നു ഗുണങ്ങളുടെ കാര്യങ്ങളായ ഭാവങ്ങളാല്‍ മോഹിക്കപ്പെട്ട ഈ ലോകരെല്ലാം അവയില്‍നിന്ന് അതീതനും നാശരഹിതനുമായ എന്നെ അറിയുന്നില്ല.
7-13


ഗുണസ്വരൂപിണിയായ എന്റെ ദ്വിവ്യപ്രകൃതിയെ അതിക്രമിക്കാന്‍ നന്നെ പ്രയാസമുണ്ട്. എന്നാല്‍ മറ്റുവിഷയങ്ങളെ വിട്ട് എന്നെ മാത്രം ശരണം പ്രാപിക്കുന്നവര്‍ ആ മായയെ അതിക്രമിക്കുന്നു.
7-14


മായകൊണ്ട് ജ്ഞാനം അപഹരിക്കപ്പെട്ടവരും ആസുരഭാവത്തെ ആശ്രയിച്ചവരും ദുരാചാരന്മാരും മൂഢന്മാരുമായ മനുഷ്യാധമന്മാര്‍ എന്നെ പ്രാപിക്കുന്നില്ല.
7-15

ദുഃഖിതന്‍, ജ്ഞാനേച്ഛു, സുഖഭോഗങ്ങളാഗ്രഹിക്കുന്നവന്‍, ജ്ഞാനി ഇങ്ങനെ നാലുവിധത്തിലുള്ള ജനങ്ങള്‍ എന്നെ ഭജിക്കുന്നു.
7-16



അവരില്‍ ജ്ഞാനി കാമങ്ങളെല്ലാം വിട്ട് അവ്യാജമായ പ്രേമാധിക്യം കൊണ്ട് എന്നെമാത്രം ഭജിക്കുന്നവനാകയാല്‍ അവന്‍ ശ്രേഷ്ഠനാകുന്നു. അവന് ഞാന്‍ ഏറ്റവും പ്രയനാണ്. അവന്‍ എനിക്കും അധികം പ്രിയപ്പെട്ടവനാണ്.
7-17


ഇവര്‍ എല്ലാം ശ്രേഷ്ഠന്മാര്‍തന്നെയാണ്. എന്നില്‍ ചിത്തമുറപ്പിച്ച ജ്ഞാനിയാകട്ടെ, എന്റെ ആത്മാവുതന്നെയാണ്(ഞാന്‍ തന്നെയാണ്). അവന്‍ എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചവനും, എന്നെത്തന്നെ പരമഗതിയായി കരുതിയിരിക്കുന്നവനുമാകുന്നു.
7-18


അനേകായിരം ജന്മങ്ങല്‍ക്കുശേഷം, എല്ലാം പരമാത്മാവുമാത്രമാണെന്ന് ഉറപ്പിച്ച ജ്ഞാനി ഒടുവില്‍ എന്നെ പ്രാപിക്കുന്നു. അങ്ങനെയുള്ള മഹാത്മാവ് വലരെ ദുര്‍ല്ലഭമാകുന്നു.

7-19



ഓരോ വിഷയങ്ങളിലുള്ള അഭിലാഷംകൊണ്ട് വിവേകം നശിച്ചവര്‍ സ്വന്തം സ്വഭാവത്തിന്നു വശംവദരായി വൈദികവും താന്ത്രികവുമായ വിധിക്കനുസരിച്ച് മറ്റ് ദേവന്മാരെ ഉപാസിക്കുന്നു.
7-20

ഏതേതു ഭക്തന്‍ ഏതേതു ദേവന്മാരെ വിശ്വാസത്തോടുകൂടി ഉപാസിക്കുന്നുവോ അതതു അതതു ഭക്തന്ന് ദേവന്മാരില്‍ ഉറച്ചുനില്‍ക്കുന്ന ആ ശ്രദ്ധയെത്തന്നെ ഞാന്‍ കൊടുക്കുന്നു.
7-21



ആ ശ്രദ്ധയോടുകൂടി അവന്‍ ആ ദേവതയെത്തന്നെ ഉപാസിക്കുന്നു. അതിനുള്ള ഫലം ആ ദേവതയില്‍നിന്ന് അവന്നു കിട്ടുന്നു. എന്നാല്‍ അതു ഞാന്‍‌തന്നെ കൊടുത്തതാണ്; അത് അവനറിയുന്നില്ല.
7-22

അല്പബുദ്ധികളായ അവര്‍ക്കു കിട്ടുന്ന ഫലം നീണ്ടുനില്‍ക്കാത്തതാണ്. ദേവന്മാരെ ഭജിക്കുന്നവന്‍ തത്ഫലമായി അത്തരം ദേവന്മാരെ പ്രാപിക്കുന്നു. എന്നെ ഭജിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.
7-23\
ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയപ്പെടുവാന്‍ കഴിയാത്ത എന്നെ അവിവേകികള്‍ വ്യക്തിഭാവത്തോടുകൂടിയവനായി വിചാരിക്കുന്നു. കാരണം സര്‍വ്വോത്കൃഷ്ടവും നാശശൂന്യവും ഇന്ദ്രിയാതീതവുമായ എന്റെ രൂപത്തെ അവരറിയാത്തതുതന്നെ.
7-24

യോഗമായകൊണ്ട് മറയ്ക്കപ്പെട്ട ഞാന്‍ എല്ലാവര്‍ക്കും കാണാവുന്നവനല്ല. മായാമോഹിതമായ ഈ ലോകം എന്നെ ജനനമരണമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.
7-25



അല്ലയോ അര്‍ജ്ജുന, ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ കാലങ്ങളിലുള്ള എല്ലാ പ്രാണികളേയും ഞാന്‍ അറിയുന്നുണ്ട്. അവയിലാരും എന്നെ അറിയുന്നില്ല.
7-26


അല്ലയോ ശത്രുതാപനനായ അര്‍ജ്ജുന, ഇച്ഛാ, ദ്വേഷം (കാമം ക്രോധം) ഇവയില്‍നിന്നുണ്ടാകുന്ന സുഖദുഃഖാദിദ്വന്ദ്വമോഹംകൊണ്ട് എല്ലാ ജീവികളും സൃഷ്ടിയില്‍ വിവേകശൂന്യതയെ പ്രാപിക്കുന്നു.
7-27

പുണ്യകര്‍മ്മങ്ങളുടെ ആധിക്യംകൊണ്ട് പാപം നശിച്ചിട്ടുള്ളവര്‍ ദ്വന്ദ്വമോഹങ്ങളില്‍നിന്നു മുക്തരായി സാധനാനുഷ്ഠാനത്തില്‍ ദൃഢചിത്തരായി എന്നെ ഭജിക്കുന്നു.
7-28

---
അധിഭൂതം, അധിദൈവം, അധിയജ്ഞം എന്നിവയോടുകൂടിയ എന്നെ അറിഞ്ഞ് എന്നില്‍ത്തന്നെ മനസ്സു യോജിപ്പിച്ച ഭക്തന്മാര്‍ മരണാവസരത്തിലും എന്നെ ഓര്‍ക്കുന്നു.
7-30









ആറാം അദ്ധ്യായം

അല്ലയോ അര്‍ജ്ജുന, സന്ന്യാസമെന്നു പറയുന്നതുതന്നെയാണ് യോഗമെന്ന് പറയുന്നത് എന്ന് അറിഞ്ഞാലും. സങ്കല്പത്തെ സന്ന്യസിക്കാത്ത ഒരുവനും യോഗിയായി ഭവിക്കുന്നില്ല.
6-2
പരിശുദ്ധമായ സ്ഥാനത്തില്‍ അധികമുയരവും താഴ്ചയുമില്ലാത്ത ആസനം- കുശവിരിച്ച് അതിന്മേലെ കൃഷ്ണാജിനവും അതിന്നുമേലെ വസ്ത്രയും വിരിച്ചിട്ടുള്ളതും ഇളക്കമില്ലാത്തതുമായ ഇരിപ്പിടം തയ്യാറാക്കി അതിലിരുന്ന് മറ്റുള്ള വിഷയങ്ങളില്‍ ചിത്തത്തേയും ഇന്ദ്രിയങ്ങളേയും വ്യാപരിപ്പിക്കാതെ മനസ്സേകാഗ്രമാക്കി മനഃശുദ്ധിക്കുവേണ്ടി യോഗത്തെ അഭ്യസിക്കേണ്ടതാണ്.
6-11; 6-12


ഉടല്‍, തല, കഴുത്ത് ഇവയെ ഇളകാതെ നേരെ നിര്‍ത്തി, ഉറച്ചിരുന്ന് നാസാഗ്രത്തില്‍ ദൃഷ്ടിവെച്ച് മറ്റെവിടെയ്ക്കും നോക്കാതെ, മനോവൃത്തികളെ അടക്കി, ഒന്നിലും ഭയപ്പെടാതെ, ബ്രഹ്മചര്യനിഷ്ഠയോടുകൂടി, പരമാത്മാവുതന്നെയാണ് പരമഗതിയെന്ന് വിചാരിച്ച് അതിനെത്തന്നെ ഓര്‍ത്തുകൊണ്ട് മനസ്സമാധാനത്തോടുകൂടി ആ ആസന്നത്തിലിരിയ്ക്കേണ്ടതാണ്.
6-13,14

മേല്‍ പറഞ്ഞ പ്രകാരം മനസ്സിനെ വിഷയങ്ങളില്‍നിന്നും പൂര്‍ണ്ണമായി വിടുവിച്ച് ആത്മാവില്‍ത്തന്നെ എന്നും നിര്‍ത്തിക്കൊണ്ടിരിക്കുന്ന യോഗി എന്നെ ഓര്‍ക്കുന്നതുകൊണ്ടുമാത്രം കിട്ടാവുന്നതും, മോക്ഷത്തില്‍ ചെന്നവസാനിക്കുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
6-15

ല്ല്യോ അര്‍ജ്ജുന, വേണ്ടതിലധികം ഭക്ഷണം കഴിക്കുന്നവനും തീരെ പട്ടിണികിടക്കുന്നവനും കണക്കിലേറെ ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാതിരിക്കുന്നവനും ഈ യോഗത്തില്‍ പുരോഗതിയുണ്ടാകുന്നില്ല.
6-16

യോഗാനുഷ്ഠാനംകൊണ്ട് നിയന്ത്രിതമായ മനസ്സ് ഏതവസ്ഥയില്‍ മറ്റുള്ള വിഷയങ്ങളില്‍ നിന്നു തീരെ മാറിനില്‍ക്കുന്നുവോ; 
ഏതവസ്ഥയില്‍ ആത്മാവുകൊണ്ട് ആത്മാവിനെ ആത്മാവില്‍ കണ്ട് അതില്‍ത്തന്നെ തൃപ്തനാകുന്നുവോ;
ഏതവസ്ഥയില്‍ പരിശുദ്ധമായ
ബുദ്ധികൊണ്ടുമാത്രമറിയാവുന്നതും ഇന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും നാശമില്ലാത്തതുമായ ആ ആത്മസുഖത്തെയറിയുന്നുവോ;
അതുപോലെ ആ തത്ത്വത്തില്‍ നിലകൊണ്ട് യോഗി അതില്‍ത്തന്നെയുറച്ചിരിക്കുവോ;
ആ ആത്മസുഖം ലഭിച്ചതോടെ അതിലുപരി മറ്റൊരു നേട്ടമില്ലെന്നു വിചാരിക്കുന്നുവോ;
ഏതു സുഖമനുഭവിക്കെ എത്ര വലിയ ദുഃഖത്തേയും വിലവെയ്ക്കുന്നില്ലയോ;
ദുഃഖസ്പര്‍ശമില്ലാത്ത ആ ആത്മസുഖത്തെയാണ് യോഗമെന്ന് പറയുന്നത്.
ആ യോഗം, ഏതെങ്കിലുമൊരുനാള്‍ വിജയിക്കുമെന്ന ഉറപ്പോടുകൂടി ഫലപര്യന്തം പ്രയത്നിച്ചു സമ്പാദിക്കേണ്ടതാണ്.
6-20; 6-21; 6-22; 6-23

ചഞ്ചലവും അസ്തിരവുമായ മനസ്സിനെ, ഏതേതുവിഷയങ്ങളില്‍ അലഞ്ഞുതിരിയുന്നുവോ, അവയില്‍നിന്നെല്ലാം തടഞ്ഞ് ആത്മാവില്‍ ഉറപ്പിക്കുവാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കണം.
6- 27

മേല്‍പ്പറഞ്ഞ പ്രകാരം ഇടതടവില്ലാതെ ആത്മാവില്‍ത്തന്നെ ചിത്തത്തെ ഉറപ്പിച്ചുകൊണ്ടിരിക്കുന്ന പുണ്യപാപങ്ങളറ്റ യോഗി ആത്മാവില്‍നിന്നു ഭിന്നമല്ലാത്ത ശാശ്വതമായ പരമാത്മസുഖത്തെ ആയാസമില്ലാതെ അനുഭവിക്കുന്നു.
6-28

എല്ലാറ്റിലും ആത്മതത്ത്വത്തെ മാത്രം കണ്ടുകൊണ്ടിരിക്കുന്ന ആത്മജ്ഞാനിയായ യോഗി ഭൂതങ്ങളിലെല്ലാം തന്നില്‍ പ്രകടമായ ആത്മതത്ത്വത്തേയും അതുപോലെ ആ ആത്മതത്ത്വത്തില്‍ എല്ലാ ഭൂതങ്ങളേയും കാണുന്നു. 
6-29

അല്ലയോ അര്‍ജ്ജുനാ, തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍പോലെ തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന സമദര്‍ശിയായ യോഗി അത്യന്തം ശ്രേഷ്ഠനാകുന്നുവെന്നാണ് വിദ്വാന്മാരുടെ അഭിപ്രായം
6-32

അല്ലയോ മധുസൂദന, സമത്വബുദ്ധികൊണ്ട് പ്രാപിക്കേണ്ടതായി അങ്ങുപദേശിച്ച ഈ യോഗം മനസ്സിന്റെ ചാഞ്ചല്യം നിമിത്തം സ്ഥിരമായി നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
6-33

അല്ലയോ ഭഗവന്‍, ഇളകിക്കൊണ്ടിരിക്കുന്നതും ദേഹേന്ദ്രിയാദികളെ പരാധീനപ്പെടുത്തുന്നതും ഒതുക്കി നിര്‍ത്താനാകാത്തതും വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതും ആണ് ഈ മനസ്സ്. അതിനെ നിയന്ത്രിക്കുക എന്നത് വായുവിനെ ഒതുക്കിനിര്‍ത്തും‌പോലെ അത്യന്തം കഷ്ടസാദ്ധ്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു.
3-34

അല്ലയോ അര്‍ജ്ജുന, ഈ മനസ്സ് എങ്ങും ഉറച്ചുനില്‍ക്കാത്തതുകൊണ്ട് ഒതുക്കിനിര്‍ത്തുവാന്‍ വളരെ പ്രയാസമുള്ളതാണ് എന്നതു തീര്‍ച്ചതന്നെ. എങ്കിലും നിരന്തരമായ അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടും മെല്ലെമെല്ലെ നിരോധിക്കാന്‍ സാധിക്കും.
6-35

മനോനിഗ്രഹം ചെയ്യാത്തവന് ഈ യോഗത്തെ പ്രാപിക്കുവാന്‍ കഴികയില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ മനസ്സിനെ അധീനമാക്കിയ പ്രയത്നശാലിക്ക് ഈ ഉപായങ്ങളെക്കൊണ്ട് ഈ യോഗം സമ്പാദിക്കുവാന്‍ കഴിയുന്നതാണ്.
6-36

അല്ലയോ ഭഗവന്‍, വിശ്വാസത്തോടുകൂടി യോഗമഭ്യസിച്ച് അന്ത്യകാലത്തില്‍ മനസ്സിളകി ഫലപര്യന്തം പ്രയത്നിക്കാത്ത ഒരുവന്റെ ഗതിയെന്ത്?
അല്ലയോ മഹാബാഹോ, അവന്‍ പരമാത്മമാര്‍ഗ്ഗത്തില്‍ എത്താതെ വഴുതിവീണ് കര്‍മ്മമാര്‍ഗ്ഗത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലും നിലയില്ലാതെ നിരാശ്രയനായിട്ട് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടക്കുന്ന കാര്‍‌മേഘം പോലെ നശിച്ചുപോയേയ്ക്കുമോ?
6-38

എന്റെ ഈ സംശയം തീര്‍ക്കാന്‍ അങ്ങല്ലാതെ മറ്റൊരാളില്ല. അതുകൊണ്ട് അതു മുഴുവനും അങ്ങുതന്നെ നിവര്‍ത്തിച്ചു തരേണമേ.
6-39

അല്ലയോ അര്‍ജ്ജുന, ആ യോഗ ഭ്രഷ്ടന്‍ ഈ ലോകത്തിലും പരലോകത്തിലും നശിക്കുകയില്ല. എന്തെന്നാല്‍ , നല്ലതു ചെയ്യുന്ന ഒരുവനും ദുഃഖിക്കുന്നതല്ല.
6-40

ആ യോഗഭ്രഷ്ടന്‍ മരണാനന്തരം പുണ്യാത്മാക്കള്‍ക്കുമാത്രം ലഭിക്കുന്ന സ്വര്‍ഗ്ഗാദിലോകങ്ങളില്‍ ചെന്ന് വളരെ കാലം ദിവ്യഭോഗങ്ങള്‍ അനുഭവിച്ച് ആചാരശുദ്ധരായ ധനികരുടെ ഗൃഹത്തില്‍ പിന്നേയും പിറക്കുന്നു.
6-41

അല്ലെങ്കില്‍, വിരക്തനായ ആ യോഗഭ്രഷ്ടന്‍ ജ്ഞാനനിഷ്ടരായ യോഗികളുടെ കുലത്തില്‍ത്തന്നെ പിറന്നുവെന്നും വരാം. എന്നാല്‍ ലോകത്തില്‍ ഇങ്ങനെയുള്ള ജന്മം കിട്ടുവാന്‍ തന്നെ പ്രയാസമുണ്ട്.
6-43

അല്ലയോ അര്‍ജ്ജുന, ആ യോഗഭ്രഷ്ടന്‍ അവിടെ മുജ്ജന്മത്തില്‍ സമ്പാദിച്ചുവെച്ച അതേ ജ്ഞാനത്തെ ഓര്‍ക്കുന്നു. അതില്‍പ്പിന്നെ ആ യോഗത്തില്‍ത്തന്നെ പ്രവര്‍ത്തിച്ച് ജ്ഞാനത്തെ ദൃഢപ്പെടുത്തി മോക്ഷത്തിന്നുവേണ്ടി പ്രയത്നിക്കുന്നു.
6-43

അവശനാണെങ്കിലും അവന്‍ പൂര്‍വ്വജന്മത്തിലെ അഭ്യാസംകൊണ്ട് യോഗസാധനയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. യോഗത്തെപ്പറ്റി അറിവാനാഗ്രഹിക്കുന്നവന്‍‌കൂടി വേദോക്തമായ കര്‍മ്മഫലത്തെ അതിക്രമിക്കുന്നു.
6-44

അധികം പ്രയത്നിച്ച് യോഗാനുഷ്ഠാനം ചെയ്തുകൊണ്ടിരിക്കുന്ന യോഗി വിക്ഷേപകരങ്ങളായ രാഗാദികളെ മനസ്സില്‍നിന്നു നീക്കി അനേകജന്മങ്ങളെക്കൊണ്ട് തത്ത്വസാക്ഷാത്കാരം സിദ്ധിച്ചതിന്റെ ശേഷം മോക്ഷത്തെ പ്രാപിക്കുന്നു.
6-45

അല്ലയോ അര്‍ജ്ജുന, യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ടനാണ്. ജ്ഞാനികളെക്കാളും ശ്രേഷ്ഠനാണ്. കര്‍മ്മികളെക്കാളും ഉത്കൃഷ്ടനാണ് ഇപ്പറഞ്ഞ യോഗി. അതുകൊണ്ട് നീ യോഗത്തെ അനുഷ്ഠിക്കുക.
6-46

എന്നില്‍ത്തന്നെ ചിത്തമുറപ്പിച്ച്, പരമാത്മാവിനെ വിട്ട് മറ്റൊന്നുമില്ലെന്ന വിശ്വാസത്തോടുകൂടി എന്നെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന സാധകന്‍ എല്ലാ യോഗികളിലുംവെച്ച് ശ്രേഷ്ഠനാണെന്നാണ് എന്റെ അഭിപ്രായം.
6-47
(എങ്ങനെ അഭ്യാസയോഗമെന്ന ആറാമദ്ധ്യായം കഴിഞ്ഞു.)

ആറാം അദ്ധ്യായം ചുരുക്കത്തില്‍..
ആറാമദ്ധ്യായത്തില്‍ ധ്യാനയോഗത്തെ പറ്റി പറയുന്നു.
സന്യാസവും യോഗവും ഒന്നാണ്,
ധ്യാനയോഗത്തിലെത്താനാഗ്രഹമുള്ളവര്‍ക്ക് കര്‍മ്മയോഗവും
ധ്യാനയോഗത്തില്‍ എത്തിപ്പെട്ട മുനിക്ക് ഇന്ദ്രിയസംയമനവും ആണ് വേണ്ടത്.
ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കുക,
ആത്മാവിനെ തളര്‍ത്തുന്ന രീതിയില്‍ ഒന്നും ചെയ്യരുത്,
ആത്മാവു തന്നെയാണ് ആത്മാവിനു നന്മ ചെയ്യുന്ന ബന്ധുവും,
ആത്മാവു തന്നെയാണ് തിന്മയ്ക്ക് കാരണമായ ശത്രുവും.
ഇന്ദ്രിയങ്ങളെ ജയിച്ചവന് ആത്മാവ് ബന്ധുവായി തീരുന്നു.
അല്ലാത്തവര്‍ക്ക് അത് ശത്രുവെപ്പോലെ ദ്രോഹത്തില്‍ വര്‍ത്തിക്കുന്നു.
മനസ്സിനെ അടക്കി, എല്ലാം സമത്വബുദ്ധിയോടെ കാണാനും അനുഭവിക്കാനും, ഒന്നിലും ആസക്തിയില്ലാതെയും ഇരിക്കുന്നു യോഗി എപ്പോഴാണോ ആത്മാവിനാല്‍ ആത്മാവിനെ സന്തോഷിപ്പിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തുന്നത്, അപ്പോള്‍ യോഗി എന്നറിയപ്പെടുന്നു.
അങ്ങിനെയുള്ള മുനിയെ ഇന്ദ്രിയനിഗ്രഹം സാധിച്ച, യോഗാരൂഢന്‍ എന്നു പറയുന്നു.
ശാസ്ത്രജ്ഞാനം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും തൃപ്തമായ മനസ്സോടുകൂടി, ഒന്നിലും കുലുക്കമില്ലാതെ ഇരിക്കുന്ന ആ യോഗിക്ക് കല്ലും സ്വര്‍ണ്ണവും മണ്‍കട്ടയും ഒക്കെ സമമായും; നല്ലതുപദേശിക്കുന്നവര്‍, ഉപകാരികള്‍, ശത്രുക്കള്‍, പണ്ഡിതന്മാര്‍, അന്യര്‍ക്ക് ദോഷം ആഗ്രഹിക്കുന്നവര്‍, ഉദാസീനര്‍, പാപികള്‍, പുണ്യാത്മാക്കള്‍ തുടങ്ങി എല്ലാവരിലും സമബുദ്ധിയോടെ കാണുന്നു.
--
യോഗി എങ്ങിനെ ധ്യാനം ചെയ്യണമെന്ന് വിവരിക്കുന്നു.
ഏകാന്തമായ സഥലത്ത് അല്പം ഉയര്‍ന്ന ഒരു സ്ഥലത്ത് കുശവിരിച്ച്, അതിനുമേലെ കൃഷ്ണാജിനവും അതിനും മേലെ വസ്ത്രവും വിരിച്ച് ഇരുന്ന്, മനസ്സ് ഏകാഗ്രമാക്കി ധ്യാനം ചെയ്യണം.
വേണ്ടതിലധികം ഭക്ഷണം കഴിക്കുന്നവര്‍ക്കും തീരെ കഴിക്കാത്തവര്‍ക്കും, അധികം ഉറങ്ങുന്നവര്‍ക്കും തീരെ ഉറങ്ങാത്തവര്‍ക്കും ഒന്നും യോഗം ചെയ്യാനാവില്ല.
എല്ലാം മിതമായി ചെയ്യുന്നവര്‍ക്ക് ധ്യാനം ചെയ്യാന്‍ എളുപ്പമാണ്.
--
ഏതവസ്ഥയില്‍ പരിശുദ്ധമായ ബുദ്ധികൊണ്ടു മാത്രമറിയാനാവുന്നതും ഇന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും നാശമില്ലാത്തതുമാ‍യ ആത്മസുഖത്തെ അനുഭവിക്കയും, അതില്‍ തന്നെ ഉറച്ചിരിക്കാനാവുകയും ആ സുഖത്തെക്കാള്‍ മറ്റൊരു സുഖം ഇല്ല എന്നു തിരിച്ചറിയുകയും ആ അവസ്ഥയിലിലിരിക്കെ എല്ലാ ദുഃഖങ്ങളും മറക്കയും ദുഃഖസ്പര്‍ശ്ശമില്ലാതെ ഇരിക്കാനാവുന്ന ആ അവസ്ഥയെയാണ് യോഗമെന്ന് പറയുന്നത്.
പ്രശാന്തമായ മനസ്സോടുകൂടിയവനും രജോഗുണം ഇല്ലാതായവനും പാപരഹിതനും ബ്രഹ്മഭാവം പ്രാപിച്ചവനുമായ് യോഗിയെ ഉത്തമമായ ആത്മസുഖം സ്വയം പ്രാപിക്കുന്നു.
എല്ലാറ്റിലും തന്നെയും തന്നില്‍ എല്ലാറ്റിനേയും ദര്‍ശിക്കുന്ന സമദര്‍ശിയായ യോഗിക്ക് ഭഗവാനെ ദര്‍ശിക്കുവാനാകുന്നു.
--
ഇത്രയുമയപ്പോള്‍ അര്‍ജ്ജ്നനു വീണ്ടും സംശയം. മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കി ഒടുവില്‍ നേടുന്ന ഈ ആത്മസുഖം സ്ഥിരമായി നില്‍ക്കുമോ, അതല്ല, കിട്ടിക്കഴിഞ്ഞിട്ട് ഒടുവില്‍ മനസ്സ് വീണ്ടും ചാഞ്ചല്യമായിപ്പോയാല്‍ അതുവരെ നേടിയതെല്ലാം വൃഥാവില്‍ ആവില്ലെ?!
അപ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു,
ആത്മസുഖം നേടാനായുള്ള അല്പമായ പ്രയത്നം പോലും വൃഥാവില്‍ ആവില്ല.
എവിടെയാണോ നാം പതറിയത്, അടുത്ത ജന്മത്തില്‍ അതിന്റെ പിന്തുടര്‍ച്ച എന്നതുപോലെ ആവും നമ്മുടെ ജന്മം. ആത്മസാഷാത്ക്കാരം ലഭിക്കാനായുള്ള നമ്മുടെ ആഗ്രഹം ഉള്ളില്‍ ഉള്ളതുകൊണ്ട് നാം അതിനു ഉതകുന്ന വിധത്തിലുള്ള കുലത്തില്‍ ജ്ഞാനികളുടെ, ധനികരുടെ ഒക്കെ കുലത്തില്‍ ജനിച്ച് , ഒടുവില്‍
ആത്മജ്ഞാനം കൈവരിക്ക തന്നെ ചെയ്യും..
അല്പമായ അഭ്യാസം പോലും ഒരുവനെ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും .. ഒടുവില്‍ മോക്ഷത്തിന് അര്‍ഹനാവുന്നതുവരെ..






ആറാം അദ്ധ്യായം ചുരുക്കത്തില്‍..
ആറാമദ്ധ്യായത്തില്‍ ധ്യാനയോഗത്തെ പറ്റി പറയുന്നു.
സന്യാസവും യോഗവും ഒന്നാണ്,
ധ്യാനയോഗത്തിലെത്താനാഗ്രഹമുള്ളവര്‍ക്ക് കര്‍മ്മയോഗവും
ധ്യാനയോഗത്തില്‍ എത്തിപ്പെട്ട മുനിക്ക് ഇന്ദ്രിയസംയമനവും ആണ് വേണ്ടത്.
ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കുക,
ആത്മാവിനെ തളര്‍ത്തുന്ന രീതിയില്‍ ഒന്നും ചെയ്യരുത്,
ആത്മാവു തന്നെയാണ് ആത്മാവിനു നന്മ ചെയ്യുന്ന ബന്ധുവും,
ആത്മാവു തന്നെയാണ് തിന്മയ്ക്ക് കാരണമായ ശത്രുവും.
ഇന്ദ്രിയങ്ങളെ ജയിച്ചവന് ആത്മാവ് ബന്ധുവായി തീരുന്നു.
അല്ലാത്തവര്‍ക്ക് അത് ശത്രുവെപ്പോലെ ദ്രോഹത്തില്‍ വര്‍ത്തിക്കുന്നു.
മനസ്സിനെ അടക്കി, എല്ലാം സമത്വബുദ്ധിയോടെ കാണാനും അനുഭവിക്കാനും, ഒന്നിലും ആസക്തിയില്ലാതെയും ഇരിക്കുന്നു യോഗി എപ്പോഴാണോ ആത്മാവിനാല്‍ ആത്മാവിനെ സന്തോഷിപ്പിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തുന്നത്, അപ്പോള്‍ യോഗി എന്നറിയപ്പെടുന്നു.
അങ്ങിനെയുള്ള മുനിയെ ഇന്ദ്രിയനിഗ്രഹം സാധിച്ച, യോഗാരൂഢന്‍ എന്നു പറയുന്നു.
ശാസ്ത്രജ്ഞാനം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും തൃപ്തമായ മനസ്സോടുകൂടി, ഒന്നിലും കുലുക്കമില്ലാതെ ഇരിക്കുന്ന ആ യോഗിക്ക് കല്ലും സ്വര്‍ണ്ണവും മണ്‍കട്ടയും ഒക്കെ സമമായും; നല്ലതുപദേശിക്കുന്നവര്‍, ഉപകാരികള്‍, ശത്രുക്കള്‍, പണ്ഡിതന്മാര്‍, അന്യര്‍ക്ക് ദോഷം ആഗ്രഹിക്കുന്നവര്‍, ഉദാസീനര്‍, പാപികള്‍, പുണ്യാത്മാക്കള്‍ തുടങ്ങി എല്ലാവരിലും സമബുദ്ധിയോടെ കാണുന്നു. 
--
യോഗി എങ്ങിനെ ധ്യാനം ചെയ്യണമെന്ന് വിവരിക്കുന്നു.
ഏകാന്തമായ സഥലത്ത് അല്പം ഉയര്‍ന്ന ഒരു സ്ഥലത്ത് കുശവിരിച്ച്, അതിനുമേലെ കൃഷ്ണാജിനവും അതിനും മേലെ വസ്ത്രവും വിരിച്ച് ഇരുന്ന്, മനസ്സ് ഏകാഗ്രമാക്കി ധ്യാനം ചെയ്യണം. 
വേണ്ടതിലധികം ഭക്ഷണം കഴിക്കുന്നവര്‍ക്കും തീരെ കഴിക്കാത്തവര്‍ക്കും, അധികം ഉറങ്ങുന്നവര്‍ക്കും തീരെ ഉറങ്ങാത്തവര്‍ക്കും ഒന്നും യോഗം ചെയ്യാനാവില്ല.
എല്ലാം മിതമായി ചെയ്യുന്നവര്‍ക്ക് ധ്യാനം ചെയ്യാന്‍ എളുപ്പമാണ്.
--
ഏതവസ്ഥയില്‍ പരിശുദ്ധമായ ബുദ്ധികൊണ്ടു മാത്രമറിയാനാവുന്നതും ഇന്ദ്രിയങ്ങള്‍ക്കു വിഷയമല്ലാത്തതും നാശമില്ലാത്തതുമാ‍യ ആത്മസുഖത്തെ അനുഭവിക്കയും, അതില്‍ തന്നെ ഉറച്ചിരിക്കാനാവുകയും ആ സുഖത്തെക്കാള്‍ മറ്റൊരു സുഖം ഇല്ല എന്നു തിരിച്ചറിയുകയും ആ അവസ്ഥയിലിലിരിക്കെ എല്ലാ ദുഃഖങ്ങളും മറക്കയും ദുഃഖസ്പര്‍ശ്ശമില്ലാതെ ഇരിക്കാനാവുന്ന ആ അവസ്ഥയെയാണ് യോഗമെന്ന് പറയുന്നത്. 
പ്രശാന്തമായ മനസ്സോടുകൂടിയവനും രജോഗുണം ഇല്ലാതായവനും പാപരഹിതനും ബ്രഹ്മഭാവം പ്രാപിച്ചവനുമായ് യോഗിയെ ഉത്തമമായ ആത്മസുഖം സ്വയം പ്രാപിക്കുന്നു.
എല്ലാറ്റിലും തന്നെയും തന്നില്‍ എല്ലാറ്റിനേയും ദര്‍ശിക്കുന്ന സമദര്‍ശിയായ യോഗിക്ക് ഭഗവാനെ ദര്‍ശിക്കുവാനാകുന്നു.
--
ഇത്രയുമയപ്പോള്‍ അര്‍ജ്ജ്നനു വീണ്ടും സംശയം. മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കി ഒടുവില്‍ നേടുന്ന ഈ ആത്മസുഖം സ്ഥിരമായി നില്‍ക്കുമോ, അതല്ല, കിട്ടിക്കഴിഞ്ഞിട്ട് ഒടുവില്‍ മനസ്സ് വീണ്ടും ചാഞ്ചല്യമായിപ്പോയാല്‍ അതുവരെ നേടിയതെല്ലാം വൃഥാവില്‍ ആവില്ലെ?!
അപ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു,
ആത്മസുഖം നേടാനായുള്ള അല്പമായ പ്രയത്നം പോലും വൃഥാവില്‍ ആവില്ല.
എവിടെയാണോ നാം പതറിയത്, അടുത്ത ജന്മത്തില്‍ അതിന്റെ പിന്തുടര്‍ച്ച എന്നതുപോലെ ആവും നമ്മുടെ ജന്മം. ആത്മസാഷാത്ക്കാരം ലഭിക്കാനായുള്ള നമ്മുടെ ആഗ്രഹം ഉള്ളില്‍ ഉള്ളതുകൊണ്ട് നാം അതിനു ഉതകുന്ന വിധത്തിലുള്ള കുലത്തില്‍ ജ്ഞാനികളുടെ, ധനികരുടെ ഒക്കെ കുലത്തില്‍ ജനിച്ച് , ഒടുവില്‍
ആത്മജ്ഞാനം കൈവരിക്ക തന്നെ ചെയ്യും..
അല്പമായ അഭ്യാസം പോലും ഒരുവനെ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും .. ഒടുവില്‍ മോക്ഷത്തിന് അര്‍ഹനാവുന്നതുവരെ..

അഞ്ചാം അദ്ധ്യായം


അര്‍ജ്ജുനന്‍ പറഞ്ഞു:
അല്ലയോ ഭഗവാ‍നെ, അങ്ങ് കര്‍മ്മത്തെ വിടുവാനും അവിടത്തെന്നെ
കര്‍മ്മത്തെ ചെയ്‌വാനുമുപദേശിക്കുന്നു. ഈ രണ്ടില്‍ ശ്രീയസ്കരമായതേതാണെന്ന് നിശ്ചയിച്ചെനിക്ക് പറഞ്ഞുതന്നാലും.
5-1

കര്‍മ്മസന്ന്യാസവും കര്‍മ്മയോഗവും വേറെയാണെന്ന് അജ്ഞാനികള്‍ പറയുന്നു. ജ്ഞാനികള്‍ പറയുന്നില്ല. എന്തെങ്കിലും ഒന്നിനെ വേണ്ടതുപോലെ അനുഷ്ഠിച്ചാല്‍ രണ്ടിന്റേയും ഫലം സിദ്ധിക്കുന്നു.
5-3

കര്‍മ്മസന്ന്യാസി നേടുന്ന സ്ഥാനത്തെ കര്‍മ്മയോഗിയും നേടുന്നു. സാംഖ്യവും യോഗവും ഒന്നാണെന്നറിയുന്നവനാണ് ശരിയായറിയുന്നവന്‍
5-5


അല്ലയോ അര്‍ജ്ജുന, കര്‍മ്മയോഗം കൂടാതെ കര്‍മ്മസന്ന്യാസം പ്രാപിക്കുക പ്രയാസമാണ്. കര്‍മ്മയോഗത്തോടുകൂടി വിചാരംചെയുതുകൊണ്ടിരിക്കുന്ന മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.
5-6

ആത്മതത്ത്വം നിശ്ചയമുള്ള യോഗി കാണുക, കേള്‍ക്കുക, തൊടുക, മണക്കുക, ഉണ്ണുക, പോവുക, ഉറങ്ങുക, ശ്വസിക്കുക, പറയുക, വിടുക, എടുക്കുക, കണ്ണ്‌ അടയ്ക്കുക, മിഴിക്കുക മുതലായ കര്‍മ്മങ്ങള്‍ ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ക്കൂടി ഇന്ദ്രിയങ്ങള്‍ അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരിക്കയാണ് , ‘ഞാന്‍ ഒന്നും ചെയ്യുന്നില്ല’ എന്നു വിചാരിക്കുന്നു. 
5-8, 5-9

പരമാത്മതത്ത്വത്തില്‍ മനസ്സുറപ്പിച്ചവരും, പരമാത്മസ്വരൂപന്മാരും , പരമാത്മപദത്തില്‍ നിലയുറപ്പിച്ചവരും, അതിനെത്തന്നെ പരമഗതിയായി കരുതുന്നവരും, തത്ത്വജ്ഞാനംകൊണ്ടു പാപത്തെ നിശ്ശേഷം നശിപ്പിച്ചവരുമായ മഹാനുഭാവന്മാര്‍ പുനര്‍ജന്മമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു.
5-17

ജ്ഞാനവും വിനയവും തികഞ്ഞ ബ്രാഹ്മണനിലും, പശുക്കളിലും ആനയിലും, നായ്ക്കളിലും ചണ്ഡാലന്മാരിലും എല്ലാം ആത്മജ്ഞാനമുള്ളവര്‍ സമദൃഷ്ടികളാകുന്നു. ബ്രഹ്മത്തെ സമമായി കാണുന്നവരാകുന്നു.
5-18

ബാഹ്യങ്ങളായ ശബ്ദാദിവിഷയങ്ങളുമായി മനസ്സിനൊരു ചാര്‍ച്ചയുമില്ലാത്തവന്‍ ഏത് ആത്മസുഖമനുഭവിക്കുന്നുവോ നശിപ്പിക്കാനാവാത്ത ആ പരമസുഖത്തെ
യോഗം കൊണ്ട് ബ്രഹ്മത്തില്‍ മനസ്സുവച്ചിട്ടുള്ളവന്‍ അനുഭവിക്കുന്നു
5-21

മരണത്തിനു മുന്‍പ്, ഈ ജന്മത്തില്‍ തന്നെ കാമത്തിന്റേയും ക്രോധത്തിന്റേയും തള്ളിക്കയറ്റത്തെ സഹിക്കാന്‍ സാമര്‍ത്ഥ്യമുള്ളവന്‍ തന്നെയാണ് ബാഹ്യാന്തഃകരണങ്ങളെ ഒതുക്കി നിര്‍ത്തിയവന്‍; അവന്‍ തന്നെയാണ് സുഖത്തെ അനുഭവിക്കുന്നത്.
5-23

ബാഹ്യവിഷയങ്ങളെ ബഹിഷ്കരിച്ച്, രണ്ടു പുരികങ്ങളുടെ നടുവില്‍ ദൃഷ്ടിയുറപ്പിച്ച് ,പ്രാണാപാനങ്ങളെ മൂക്കിനുള്ളില്‍ മാത്രം ഒരേ നിലയില്‍ നിര്‍ത്തി (പുറമേ വിടാതെ), ഇന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ച്, ഇച്ഛാഭയക്രോധങ്ങളില്ലാത്തവനായി, പ്രയത്നിക്കുന്ന മോക്ഷപരായണനായ മുനി എന്നും മുക്തന്‍ തന്നെയാകുന്നു. (സംസാരദോഷം അവനെ സ്പര്‍ശിക്കുകയില്ല എന്നര്‍ത്ഥം)
5- 27 & 5-28

നാലാം അദ്ധ്യായം

ഓരോരുത്തരും എന്നെ ഏതു വിധത്തില്‍ ഉപാസിക്കുന്നുവോ ആ ഉപാസയ്ക്കനുസരിച്ച് ഞാന്‍ അവരെ അനുഗ്രഹിക്കുന്നു. അല്ലയോ അര്‍ജ്ജുന, മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗത്തെത്തന്നെ അനുസരിക്കുന്നു.
4-11
ഞാന്‍ കര്‍ത്താവല്ലാത്തതുകൊണ്ട് ആ കര്‍മ്മങ്ങള്‍ ബന്ധത്തിനു കാരണമാകുന്നില്ല. കര്‍മ്മഫലത്തിലെനിക്ക് ആസക്തിയില്ല. അതുകൊണ്ട് ഫലബന്ധവുമില്ല. എന്റെ ഈ തത്തമറിയുന്നവനും കര്‍മ്മം കൊണ്ടുള്ള ബന്ധമുണ്ടാകുന്നില്ല.
4-14

കര്‍മ്മമെന്താലെന്ത്, അകര്‍മ്മമെന്നാലെന്ത്, എന്നതില്‍ വലിയ വിദ്വാന്മാര്‍ക്കുകൂടി തെറ്റിദ്ധാരണയുണ്ട്. ആ കര്‍മ്മത്തെ സംശയം തീര്‍ത്തു ഞാന്‍ നിനക്കുപദേശിക്കാം. അതു ശരിക്കറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ സംസാരനിവൃത്തിയുണ്ടാകും.
4-16


കര്‍മ്മത്തിന്റേയും വികര്‍മ്മത്തിന്റേയും അകര്‍മ്മത്തിന്റേയും തത്ത്വത്തെ തിരിച്ചറിയേണ്ടതാണ്. കാരണം, കര്‍മ്മതത്ത്വം അത്രയും അറിവാന്‍ വിഷമമുള്ളതാണ്.
4-17
[ഇനിയുള്ള ശ്ലോകങ്ങളില്‍ 12 വിധമായി കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന രീതി വിശദമാക്കുന്നു]

ദേഹാദികളെക്കൊണ്ട് കര്‍മ്മം ചെയ്യുമ്പോള്‍ കര്‍മ്മബന്ധമില്ലാത്ത അസംഗമായ ആത്മതത്ത്വത്തെ കണ്ട് (അറിഞ്ഞ്) താന്‍ കര്‍ത്താവല്ലെന്നും അതുപോലെ വ്യാപാരശൂന്യമായ ആത്മാവില്‍ ദേഹാദിവ്യാപാരമെല്ലാം അധ്യസ്തമാണെന്നും നിശ്ചയിച്ചവന്‍ മനുഷ്യരില്‍‌വെച്ച് ഏറ്റവും നല്ല ജ്ഞാനിയും യോഗിയുമാകുന്നു. അവനാണ് ശരിയായ കര്‍മ്മങ്ങളെല്ലാം ചെയ്യുന്നവന്‍‌. (1)
4-18


അല്ലയോ അര്‍ജ്ജുന, ദേഹം ഇന്ദ്രിയങ്ങള്‍ മുതലായ ദ്രവ്യങ്ങളെക്കൊണ്ടു സാധിക്കേണ്ട യജ്ഞങ്ങളെക്കാള്‍ ജ്ഞാനയജ്ഞം അത്യന്തം ശേഷ്ഠമാണ്. കാരണം അഗ്നിഹോത്രം മുതലായ കര്‍മ്മങ്ങളെല്ലാം ജ്ഞാനത്തില്‍ പര്യവസാനിക്കുന്നവയാണ്. (ചിത്തശുദ്ധി വഴിക്കു ജ്ഞാനകാരണമാകയാല്‍ യജ്ഞത്തിന്റെ കര്‍ത്താക്കള്‍ ജ്ഞാനമാകുന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നുവെന്നര്‍ത്ഥം.)
4- 33



സര്‍വ്വസമര്‍പ്പണപൂര്‍വ്വമായ നമസ്കാരം‌കൊണ്ടും വീണ്ടും വീണ്ടും ചോദ്യം ചെയ്തും ഗുരുശുശ്രൂഷകൊണ്ടും നീ ആ ജ്ഞാനം നേടണം. തത്ത്വസാക്ഷാത്കാരം സിദ്ധിച്ചിട്ടുള്ള ആചാര്യന്മാര്‍ ആ ജ്ഞാനം 
നിനക്കുപദേശിച്ചുതരും.
4-34


പാപികളിലെല്ലാം വെച്ച് നീ ഏറ്റവും വലിയ പാപിയാനെന്നു വന്നാല്‍ കൂടി ഈ ജ്ഞാനമാകുന്ന കപ്പലേറി പാപമാകുന്ന കടലെല്ലാം കടക്കുവാന്‍ നിനക്കു സാധിക്കും, നിശ്ചയം.
4-36

അല്ലയോ അര്‍ജ്ജുന, ആളിക്കത്തുന്ന തീയ് വിറകെല്ലാം ചാമ്പലാക്കുന്നപോലെ ജ്ഞാനമാകുന്ന തീയ് എല്ലാ കര്‍മ്മങ്ങളേയും ചുട്ടു ചാമ്പലാക്കുന്നു.
4-37

ഈ സംസാരത്തില്‍ ജ്ഞാനത്തിനു തുല്യമായി ശുദ്ധീകരിക്കാന്‍ മറ്റൊരുപായവുമില്ല. ആ ജ്ഞാനം,കര്‍മ്മയോഗം കൊണ്ടും അഭ്യാസയോഗം കൊണ്ടും സംസ്കരിക്കപ്പെട്ട്, കാലം കൊണ്ട് താനേ ബുദ്ധിയില്‍ തെളിഞ്ഞ് വരുന്നു.
4-38


അല്ലയോ അര്‍ജ്ജുനാ, അതുകൊണ്ട് അവിവേകത്തില്‍ നിന്ന് ഉടലെടുത്തതും മനസ്സിലിരുന്ന് കളിക്കുന്നതുമായ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ട് നശിപ്പിച്ച്, കര്‍മ്മയോഗത്തെ അനുഷ്ഠിക്കുക, എഴുന്നേല്‍ക്കുക.
4-42

മൂന്നാം അദ്ധ്യായം-കര്‍മ്മയോഗം

മൂന്നാം അദ്ധ്യായം
കര്‍മ്മയോഗം
അര്‍ജ്ജുനന്‍ ചോദിക്കുന്നു:
3,1. ലോകരക്ഷകനായ ഹേ ഭഗവന്‍, കര്‍മ്മയോഗത്തെക്കാള്‍ ജ്ഞാനയോഗമാണ് ശ്രേഷ്ഠമെന്ന്‌ അങ്ങേയ്ക്ക് അഭിപ്രായമുണ്ടായിരിക്കെ, ഹിംസ മുതലായ ക്രൂരകര്‍മ്മങ്ങള്‍ ചെയ്‌വാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

3,2: അര്‍ജ്ജുനന്‍ ചോദിക്കുന്നു:
എല്ലാറ്റിലും വെച്ച് നല്ലത് ഒന്ന്, ഞാന്‍ ചെയ്യേണ്ടത് മറ്റൊന്ന്; ഇങ്ങനെ കൂട്ടിക്കലര്‍ത്തി പറഞ്ഞതുകൊണ്ട് എന്റെ ബുദ്ധി ഏതാണ് നല്ലതെന്ന് നിശ്ചയിക്കാനാവാതെ
ആശയക്കുഴപ്പം ഉണ്ടാക്കുന്നു. അതുകൊണ്ട് ഈ രണ്ടു യോഗങ്ങളില്‍ ഏതാണ് എനിക്ക് കൂടുതല്‍ അനുയോജ്യം എന്ന് വ്യക്തമാക്കി പറഞ്ഞു തന്നാലും.
കര്‍മ്മം ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം കര്‍മ്മരഹിതമായ ജ്ഞാനനിഷ്ഠ ഒരുവന്നുണ്ടാകുന്നില്ല. അതുപോലെ സന്യാസം കൊണ്ടു മാത്രം ആര്‍ക്കും സിദ്ധിയും (മോക്ഷവും) ഉണ്ടാകയില്ല.
3,4


3,7
അല്ലയോ അര്‍ജ്ജുനാ, വിവേകമുള്ള മനസ്സുകൊണ്ട് ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രിച്ച്, കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് ഫലാപേക്ഷയില്ലാതെ വിഹിതകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ എല്ലാവരിലും വച്ച് വിശിഷ്ടന്‍ ആകുന്നു
[എന്തുകൊണ്ട് അര്‍ജ്ജുനനോട് 'കര്‍മ്മയോഗിയാവാന്‍ പറയുന്നു എന്നത് വിശദീകരിക്കുകയാണ് ഭഗവാന്‍.
മനസ്സംയമനം ആണല്ലോ, മുക്തിയ്ക്ക് / മോക്ഷത്തിന്, അവശ്യം.
അതു നേടാന്‍ ഓരോരുത്തര്‍ക്ക് ഓരോ യോഗങ്ങള്‍ ആണ്.
ലൌകീകന് ഏറ്റവും ഉത്തമം കര്‍മ്മയോഗം തന്നെയാണ്.
പക്വതയെത്താത്ത യോഗി, കര്‍മ്മയോഗം വിട്ട് ധ്യാനയോഗിയായി ഇരുന്നാലും മനസ്സിനുള്ളില്‍ ഇന്ദ്രിയാസക്തി ശേഷിക്കും. അതിനാല്‍ മനോനിയന്ത്രണത്തോടെ കര്‍മ്മങ്ങള്‍ ആചരിച്ച് പതിയെ പതിയെ മാത്രമേ പൂര്‍ണ്ണ യോഗി ആകാന്‍ പറ്റുകയുള്ളൂ
കാരണം,നമുക്കൊക്കെ ധാരാളം കടമകളും കര്‍ത്തവ്യങ്ങളും ശേഷിക്കെ, പെട്ടെന്ന് വിരക്തി അഭിനയിച്ച് സന്യസിക്കാനാവില്ല. ഉള്ള് അശാന്തം ആയിരിക്കും. അതുകൊണ്ട് മനസ്സംയമനത്തോടെ നമ്മുടെ കര്‍മ്മങ്ങള്‍ ചെയ്യുകയാണ് ആദ്യ പടി. അങ്ങിനെ സ്വാര്‍ത്ഥലാഭത്തെ പറ്റി ചിന്തിക്കാതെ, ലാഭ നഷ്ടത്തെയും സുഖാസുഖങ്ങളേയും ഓര്‍ക്കാതെ തന്‍റ്റെ കടമകള്‍ ചെയ്യാനാവുന്ന കര്‍മ്മയോഗിക്ക് അടുത്ത പടിയിലേക്ക് ഉയരാം..]




ഈശ്വരാര്‍പ്പണമായിട്ടല്ലാതെ (യജ്ഞത്തിനായല്ലാതെ) ചെയ്യുന്ന കര്‍മ്മം മാത്രമാണ് ഈ ലോകത്തെ കര്‍മ്മങ്ങളില്‍ ബന്ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട്, ആ ബന്ധനിവൃത്തിക്കുവേണ്ടി, ഫലത്തില്‍ ആസക്തി വയ്ക്കാതെ ഈശ്വരാരാധാനമെന്ന നിലയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക.
3-9
[‘യജ്ഞം‘ എന്തെന്ന് തുടര്‍‌ന്നുള്ള ഭാഗങ്ങളില്‍ (3-10 മുതല്‍ 3-16 വരെ) ]



ലോകപിതാവ് പ്രജകളെ സൃഷ്ടിക്കുമ്പോള്‍ കൂടെ യജ്ഞങ്ങളേയും സ്വൃഷ്ടിച്ച് ആ പ്രജകളോടിങ്ങനെ പറയുകയുണ്ടായി ‘ ഈ യജ്ഞമാണ് നിങ്ങളുടെ അഭിവൃദ്ധിക്കു കാരണം. ഇത് നിങ്ങള്‍ക്ക് ഇഷ്ടസുഖങ്ങളെ തരുന്നവയായി (കാമധേനുവായി) ഭവിക്കട്ടെ’
3-10

[കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞുവല്ലൊ, എല്ലാ കര്‍മ്മങ്ങളും ഭഗവാനു സമര്‍പ്പിച്ച് ചെയ്യുമ്പോള്‍ അതിന്റെ ഫലങ്ങള്‍ നമ്മെ ബാധിക്കയില്ല എന്ന്. എന്തുകൊണ്ടാണ് നമ്മള്‍ ഈശ്വരാര്‍പ്പിതമായി കര്‍മ്മം ചെയ്യാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരം ആണ്.‘ മനുഷ്യനു ഈശ്വരനോടുള്ള (ലോകത്തോടുള്ള-universe) യജ്ഞ സമര്‍പ്പണം ആണ് കര്‍മ്മങ്ങള്‍‘ എന്നു പറയുന്നത്.
ഇനി, 10 മുതല്‍ 16 വരെയുള്ള ശ്ലോകങ്ങളില്‍ ‘യജ്ഞം‘ എന്തെന്ന് വിവരിക്കുകയാണ്. ഇത് ഉപനിഷ്ത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
എല്ലാ ജീവജാലങ്ങള്‍ക്കും ഈ ലോകത്തിന്റെ നിലനില്‍പ്പില്‍ ബാധ്യതകള്‍ ഉണ്ട്. അതനുസരിച്ച് മനുഷ്യര്‍ ചെയ്യേണ്ടുന്ന യജ്ഞം ആണ് സത്കര്‍മ്മങ്ങള്‍..അത് അനുഷ്ഠിക്കതന്നെ വേണം ലോകത്തിന്റെ നിലനില്‍പ്പിനായി. ഈശ്വരനുപോലും ഈ യജ്ഞചക്രത്തില്‍ നിന്ന് ഒഴുഞ്ഞുനില്‍ക്കാനാവില്ല. അങ്ങിനെ ഒഴിഞ്ഞുനിന്നാല്‍ ലോകത്തിനാകമാനം ദോഷം സംഭവിക്കും. മനുഷ്യര്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങള്‍ (സ്വധര്‍മ്മങ്ങള്‍) അനുഷ്ഠിക്കയെന്നതും ആ യജ്ഞം അനുഷ്ഠിക്കലാണ്. എന്നാല്‍, അതിനെ നമ്മള്‍ സ്വാര്‍ദ്ധോദ്ദ്വേശ്യമാക്കി ഞാന്‍, എന്റേത് എന്ന വിധത്തില്‍ ചെയ്യുമ്പോഴാണ് അതിനെ തുടര്‍‌ന്നുള്ള സുഖദുഃഖങ്ങളില്‍ ആണ്ടുപോകുന്നത്]
-------
***എനിക്ക് മനസ്സിലായത്:
എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.. ഒരു ഫുഡ് ചെയിന്‍ പോലെ. സംതുലിതാവസ്ത നഷ്ടപ്പെട്ടാല്‍ പതിയെ പതിയെ സര്‍വ്വവും നശിക്കും. അതിനാല്‍ മനുഷ്യരുടെ കടമയായ യജ്ഞം മനുഷ്യര്‍ ചെയ്കതന്നെവേണം.. ]

യജ്ഞം ചെയ്ത് (ദേവന്മാരുടെ വീതം കൊടുത്ത്) തങ്ങള്‍ക്കുള്ള ചെറുഭാഗമനുഭവിച്ച് തൃപ്തരാകുന്ന സദാചാരസമ്പന്നന്മാര്‍ എല്ലാ പാപങ്ങളില്‍നിന്നും മുക്തന്മാരായിത്തീരുന്നു. കിട്ടിയതെല്ലാം സ്വന്തമായിട്ടനുഭവിക്കുന്ന പാപികള്‍ എന്നും ദുഃഖത്തെത്തനെന്‍ അനുഭവിക്കുന്നു.
2-13
അതുകൊണ്ട് ഫലാപേക്ഷ വിട്ട്, എന്നും കര്‍ത്തവ്യകര്‍മ്മം ചെയ്ക തന്നെ വേണം. അങ്ങനെ ചെയ്തുകൊണ്ടിരുന്നാല്‍ ചിത്തശുദ്ധിവഴിക്കു തത്ത്വനിഷ്ടനാവാന്‍ സാധിക്കും.
3-19

ജനകന്‍ മുതലായ പണ്ടത്തെ ക്ഷത്രിയന്മാര്‍ കര്‍മ്മയോഗത്തെ അനുഷ്ഠിച്ചുകൊണ്ടുമാത്രമാണ് മുക്തി സമ്പാദിച്ചിട്ടുള്ളത്. അതുകൊണ്ട്, ലോകക്ഷേമത്തെയോര്‍ത്തെങ്കിലും നീയും കര്‍മ്മം ചെയ്യേണ്ടതാകുന്നു.
3-20
ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ എന്നെ അനുസരിക്കുന്ന ലോകവും നശിച്ചുപോകും. കാരണം, ഞാന്‍ നിമിത്തം അലസരായ അവരില്‍ വര്‍ണ്ണസാങ്കര്യം ഉണ്ടാകും. അത് അവരെ ഒടുവില്‍ ഹനിക്കും.
3-24

പണ്ഡിതരല്ലാത്തവര്‍ എങ്ങനെ ആസക്തിയോടുകൂടി, കര്‍മ്മം ചെയ്യുന്നുവോ, അതിനെ ശരിക്കറിഞ്ഞ പണ്ഡിതന്മാര്‍ ലോകത്തിന്റെ നിലനില്‍പ്പിനായി കാംക്ഷിച്ചുകോണ്ട് കര്‍മ്മം ചെയ്യേണ്ടതാണ്.
3-25

അജ്ഞന്മാരായ കര്‍മ്മഫലാസക്തന്മാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കരുത്. വിദ്വാന്‍ എല്ലാ കര്‍മ്മങ്ങളും യോഗയുക്തനായി വഴിപോലെയാചരിച്ചുകൊണ്ട് മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കണം.
3-26

പ്രകൃതിയുടെ കാര്യമായ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ പലവിധത്തിലും വ്യാപരിക്കുമ്പോള്‍ ആത്മതത്ത്വമറിയാത്തവന്‍ ഞാനാണ് കര്‍ത്താവെന്നു വിചാരിക്കുന്നു.
3-27

കര്‍മ്മങ്ങളെല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ച്, അദ്ധ്യാത്മഭാവത്തോടുകൂടി, ആശയും മമതയും വിട്ട്, വരുന്ന ക്ലേശങ്ങളെ വകവെയ്ക്കാതെ, ചെയ്യേണ്ടതു ചെയ്യുക.
3-30

അസൂയകൊണ്ട് എന്റെ ഇപ്പറഞ്ഞ അഭിപ്രായം അനുസരിക്കാത്തവര്‍ ഒരറിവുമില്ലാതെ വിവേകംകെട്ട് നശിക്കുമെന്നറിഞ്ഞാലും.
3-32

നന്നായനുഷ്ഠിക്കുന്ന പരധര്‍മ്മത്തെക്കാളും ഗുണരഹിതമാണെങ്കിലും സ്വധര്‍മ്മം ശ്രേഷ്ഠമാകുന്നു. സ്വധര്‍മ്മം ചെയ്തു മരിച്ചുപോയാലും, അതു നല്ലതിനേ ആവൂ. പരധര്‍മ്മം അത്രയും ഭയങ്കരമാണ്.
3-35

അര്‍ജ്ജുനന്‍ പറഞ്ഞുഃ
അല്ലയോ ഭഗവാനേ, ആരുടെ പ്രേരണകൊണ്ടാണ് ബലാത്ക്കാരേണ ചെയ്യിക്കുന്നതുപോലെ ഈ മനുഷ്യര്‍ ഇഷ്ടമില്ലാത്തവരാണെങ്കിലും പാപകര്‍മ്മം ചെയ്യുന്നത്?
3-36


ശ്രീ ഭഗവാന്‍ പറയുന്നു:
രജോഗുണത്തില്‍നിന്നുണ്ടായതും എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും മഹാപാപം ചെയ്യിക്കുന്നതും ഈ കാമവും (ലൌകീക സുഖങ്ങളോടുള്ള ആസക്തി) ക്രോധവും തന്നെയാണ്. ഇത് നല്ലത് ചെയ്യുവാനനുവദിക്കാത്ത ശത്രുവാണെന്ന് അറിഞ്ഞാലും.
3-37

ദേഹാദികളെക്കാള്‍ ഇന്ദ്രിയങ്ങളും ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനെക്കാള്‍ ബുദ്ധിയും ബുദ്ധിയെക്കാള്‍ ആത്മാവും ശ്രേഷ്ഠമാകുന്നു.
3-42

രണ്ടാം അദ്ധ്യായം- സാംഖ്യയോഗം

അര്‍ജ്ജുനന്‍ പറഞ്ഞു:
അല്ലയോ ശത്രുഘാതകാ മധുസൂതനാ, പൂജാര്‍ഹരായ ഭീക്ഷ്മരേയും ദ്രോണരേയും അമ്പുകൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?
2,4
ഭൂമിയില്‍ ശത്രുക്കളില്ലാത്ത സമ്പന്നമായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും, ഇന്ദ്രിയങ്ങളെ വരട്ടുന്ന ഈ ശോകം ശമിപ്പിക്കുന്നതായി ഒന്നും ഞാന്‍ കാണുന്നില്ല.
(അര്‍ജ്ജുനന്‍)
2,8
ദുഃഖിക്കേണ്ടവരാത്തെക്കുറിച്ച് നീ ദുഃഖിച്ച്,
പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു!
'പണ്ഡിതന്മാര്‍ മരിച്ചവരെക്കുറിച്ചും
മരിക്കാത്തവരെക്കുറിച്ചും ദുഃഖിക്കുന്നില്ല'.
2,11

മനുഷ്യന്‍ എങ്ങനെ കീറിയ വസ്ത്രങ്ങള്‍ വെടിഞ്ഞു പുതിയവ സ്വീകരിക്കുന്നുവോ അത്പോലെ ആത്മാവ് ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു വേറെ പുതിയവ കൈക്കൊള്ളുന്നു.
2,22
ഇവന്‍ (ആത്മാവ്) ഛേദിക്കപ്പെടാത്തവനാണ്; ദഹിപ്പിക്കാന്‍ കഴിയാത്തവനാണ്; നനയാത്തവനാണ് ; ഉണങ്ങാത്തവനുമാണ്
ഇവന്‍ നിത്യനും സര്‍വ്വവ്യാപിയും സ്ഥിരസ്വഭാവനും ,
നിശ്ചലയും അനാദിയുമാണ്
2,24
ആശ്ചര്യത്തോടെ കാണുന്നു ചിലര്‍ ഇവനെ (ആത്മാവിനെ);
ആശ്ചര്യത്തോടെ പറയുന്നു അതുപോലെ മറ്റൊരാള്‍;
ആശ്ചര്യത്തോടെ ഇവനെപ്പറ്റി വേറൊരാള്‍ കേള്‍ക്കുന്നു,
കേട്ടിട്ടും ഇവനെ അറിയുന്നില്ല ഒരാളും.
2,29
എല്ലാവരുടെയും ദേഹത്തിലുള്ള ഈ
ദേഹി വധിക്കപ്പെടാവുന്നവനല്ല ഭാരത
അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും
നീ ശോചിക്കേണ്ടതില്ല.
2,30
സ്വധര്‍മ്മത്തെ പറ്റി അലോചിച്ചും
നീ കുലുങ്ങേണ്ടതില്ല.
ധര്‍മ്മസംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി
ക്ഷത്രിയനു മറ്റൊന്നും അറിയപ്പെടുന്നില്ല തന്നെ.
2,31
അപ്രതീക്ഷിതമായി അടുത്തു
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കപ്പെട്ടിരിക്കുന്നു.
ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്കാണ് യുദ്ധം ചെയ്യാന്‍ ഈ വിധം അവസരം ലഭിക്കുന്നത് പാര്‍ത്ഥാ.
2,32
ഇനി ഈ ധര്‍മ്മസംഗതമായ
യുദ്ധം നീ ചെയ്യില്ലെങ്കില്‍
അതുകാരണം സ്വധര്‍മ്മവും കീര്‍ത്തിയും
കൈവിട്ട് നീ പാപം നേടും
2,33
തന്നെയുമല്ല ജീവികള്‍ നിനക്ക് ഒടുങ്ങാത്ത
ദുഷ്ക്കീര്‍ത്തി പറഞ്ഞുപരത്തുകയും ചെയ്യും .
ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി
മരണത്തേക്കാള്‍ വലുതുമാണ്
2,34
മരിച്ചാലോ സ്വര്‍ഗ്ഗം നേടാം
ജയിച്ചാലോ, ഭൂമി അനുഭവിക്കാം
അതുകൊണ്ട്യുദ്ധത്തിന് നിശ്ചയിച്ചുറച്ച്
എഴുന്നേല്‍ക്കുക, കുന്തീപുത്ര
2-37
എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ കിണറ്റില്‍ നിന്ന് എത്ര പ്രയോജനം ഉണ്ടോ, അത്രയേ അഭിജ്ഞനായ (ജ്ഞാനനിഷ്ഠനായ) ബ്രാഹ്മണനു വേദങ്ങളില്‍ എല്ലാറ്റില്‍ നിന്നും ഉള്ളൂ..
2,46
ധനഞ്ജയാ, കര്‍മ്മയോഗത്തേക്കാള്‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടിയുള്ള കര്‍മ്മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോടുകൂടിയ കര്‍മ്മത്തില്‍ ശരണം തേടുക. അല്പന്മാരാണ് ഫലത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്നവര്‍.
2,49

ബുദ്ധിയോഗനിഷ്ഠന്‍ അതായത് സമചിത്തന്‍/കര്‍മ്മയോഗി, ഈ ലോകത്തുവച്ചു തന്നെ പുണ്യപാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് യോഗത്തിന് ഒരുങ്ങുക. യോഗം പ്രവര്‍ത്തിയിലുള്ള (നിഷ്ക്കാമമായ) സാമര്‍ത്ഥ്യം തന്നെ ആണ്
2,50
ബുദ്ധിയോഗയുക്തരായ വിവേകികള്‍ കര്‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്വജിച്ചിട്ട്, ജന്മബന്ധത്തില്‍ നിന്ന് മോചനം നേടി, ദോഷമില്ലാത്ത സ്ഥാനത്തു എത്തിച്ചേരും.
2,51
വിശദമായി:
ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യുമ്പോള്‍ കര്‍മ്മം ബന്ധകാരണമാകുന്നില്ല. കര്‍മ്മഫലം ഇച്ഛിക്കാത്തവുനു പുനര്‍ജ്ജന്മവും ഉണ്ടാവുകയില്ല. പുനര്‍ജന്മമില്ലെങ്കില്‍ മുക്തി (ജനനമരണ ചക്രത്തില്‍ നിന്നുള്ള മോചനം. പിന്നെ ജനിക്കേണ്ടിവരില്ല) ലഭിച്ചു കഴിഞ്ഞു.
അപ്പോള്‍ *അനാസക്തി തന്നെയാണ് മോക്ഷ കാരണം.
ദുഃഖങ്ങളിലും ദുഃഖകാരണങ്ങളിലും ഏതൊരുവന്റെ മനസ്സു നടുങ്ങിന്നില്ലയോ, അതുപോലെ സുഖങ്ങളിലും സുഖസാധന ങ്ങളിലും ആര്‍ക്ക് കൊതിയുണ്ടാകുന്നില്ലയോ, രാഗവും ക്രോധവും ഭയവും ആരില്‍ നിന്നു വിട്ടുനില്‍ക്കുന്ന്വോ, ആ തത്ത്വവിചാരശീലനെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു.
2,56
[ഭഗവാന്‍ പറയുന്നു.
ദുഃഖത്തില്‍ പതറാതെ,
സുഖത്തില്‍ ആസക്തിയില്ലാതെ,
രാഗവും ക്രോധവും ഭയവും ഇല്ലാതെ ഇരിക്കാന്‍ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ സ്ഥിതപ്ര്ജ്ഞര്‍ ആണ്.]

ഇന്ദ്രിയങ്ങളെ ഉപസംഹരിക്കുന്നവനെ വിഷയങ്ങള്‍ വിട്ടുനില്‍ക്കുന്നു. എന്നാല്‍ അവയിലുള്ള വാസന അവിടെത്തന്നെ നില്‍ക്കുന്നു. ആത്മസാക്ഷാത്കാരംകൊണ്ടേ ആ വാസന വിട്ടുപോകയുള്ളൂ..
2,59
[ഇന്ദ്രിയങ്ങളെ അടക്കിയാലും പെട്ടെന്നൊന്നും
അതിലുള്ള വാസന അടങ്ങുകയില്ല. പൂര്‍ണ്ണമായി അടക്കണം എങ്കില്‍ മനസ്സിനെ ആത്മാവിലേയ്ക്ക് തിരിച്ചാലേ പറ്റൂ.]
മനസ്സൊതുങ്ങാതെ ആത്മബോധം സമ്പാദിപ്പാന്‍ സാദ്ധ്യമല്ല. അതുപോലെ തന്മയീഭാവത്തിന്നു സാധനമായ ഭാവനയും അവന്ന് ഉണ്ടാകുന്നില്ല. ഭാവന ചെയ്യാതിരിക്കുന്നവന്റെ മനസ്സില്‍ ശാന്തിയുണ്ടാകുന്നതല്ല. അങ്ങനെ ശാന്തിയില്ലാത്തവന് ശരിയായ സുഖവും ഉണ്ടാകയില്ല. 
2,66

ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ വ്യാപരിക്കെ അവയെ പിന്‍‌തുടരുന്ന വിവേകമില്ലാത്ത മനസ്സ്, കാറ്റ് കടലില്‍ തോണിയെയെന്നപോലെ സാധകന്റെ വിവേകത്തെ നശിപ്പിക്കുന്നു.
2,67

അര്‍ജ്ജുന, നീ ചോദിച്ച സ്ഥിതപ്രജ്ഞന്റെ ലക്ഷണം ഇതാകുന്നു. ഈ നിലയിലെത്തിയവന്ന്‌ ഒരിക്കലും മോഹമോ ശോകമോ ഉണ്ടാകുന്നില്ല. മരണകാലത്തെങ്കിലും ഈ നില സമ്പാദിച്ചാല്‍ ബന്ധത്തില്‍നിന്നു നിവര്‍ത്തിച്ച് പരമാനന്ദസുഖത്തെ അനുഭവിക്കാം (മുക്തി പ്രാപിക്കാം). 
2,72
***രണ്ടാം അദ്ധ്യായം സമാപ്തം***
----
രണ്ടാം അദ്ധ്യായത്തിന്റെ രത്ന ചുരുക്കം..
ശ്രീകൃഷ്ണ ഭഗവാന്‍ രണ്ടാം അദ്ധ്യായത്തില്‍ ആദ്യം 
1-10: യുദ്ധം ചെയ്യാനാവാതെ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ സംശയങ്ങള്‍.. അവ നീക്കിത്തരേണമേ എന്ന അപേക്ഷയും.
11-30 വരെ,
ആത്മാവിന്റെ അനശ്വരതയും ശരീരത്തിന്റെ നശ്വരതയും വേറ്തിരിച്ചു വിവരിച്ച്, അര്‍ജ്ജുനന്റെ യുദ്ധ ഭയം മാറ്റുന്നു.
ആത്മാവ് ഇന്ദ്രിയങ്ങള്‍ കൊണ്ട കാണാന്‍ പറ്റാത്തതും, മനസ്സുകൊണ്ട് അറിയാന്‍ പറ്റാത്തതും, മാറ്റമില്ലാത്തതും ആണ്.
അങ്ങിനെയുള്ള സ്ഥിരമായ ഒരു വസ്തുവെപറ്റി ഓര്‍ത്തു ദുഃഖിക്കേണ്ട കാര്യം ഇല്ല എന്ന് അര്‍ജ്ജുനനെ പറഞ്ഞ് മനസ്സിലാക്കിക്കുന്നു. എല്ലാവരുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന അദൃശ്യമായ ആ ആത്മാവ് നിത്യനും സര്‍വ്വവ്യാപിയും ആണ്. ദേഹങ്ങള്‍ മരിച്ചുവെന്നു കരുതി ആത്മാവിന് ഒരു മാറ്റവും ഉണ്ടാവുന്നില്ല. അത് എന്നും ഉണ്ടായിരിക്കും . അതിനാല്‍ ദുഃഖിക്കണ്ട എന്ന്
പിന്നീട്, 30-39:
യുദ്ധം സ്വധര്‍മ്മമാണെന്നും അതില്‍ നിന്ന് പിന്മാറിയാലുള്ള ദോഷങ്ങളും അപമാനങ്ങളും വിവരിച്ച്, അര്‍ജ്ജുനന്റെ സ്വധര്‍മ്മത്തെ പറ്റി ബോധവാനക്കുന്നു.സുഖമായാലും ദുഃഖമായാലും ഒരുപേലെ സമചിത്തതയോടെ
സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുക. അതുപോലെ ലാഭമായാലും നഷ്ടമായാലും ഒരുപോലെ സ്വീകരിക്കുക. ജയിക്കയാണെങ്കിലും തോല്‍ക്കയാണെങ്കിലും ഒരുപോലെ അംഗീകരിക്കുക. അങ്ങിനെ സമചിത്തതയോടെ, സ്വാര്‍ദ്ധലാ‍ഭത്തിനായല്ലാതെ ധര്‍മ്മപരിപാലനത്തിനെ ഉദ്ദേശിച്ച് മാത്രം യുദ്ധം ചെയ്യുമ്പോള്‍ അതില്‍ പാപം ഉണ്ടാകയില്ല എന്ന് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ച് ധൈര്യം നല്‍കുന്നു.(ജ്ഞാ‍നയോഗം). അതിന്‍ പ്രകാരം കര്‍മ്മയോഗപ്രകാരം ജീവിക്കണം എന്നു പറഞ്ഞുവല്ലൊ, 39 വരെ. 
39 മുതല്‍ കര്‍മ്മയോഗത്തെ പറ്റി കൂടുതല്‍ വിവരിക്കുന്നു.
ഫലപ്രതീക്ഷകൂടാതെയുള്ള കര്‍മ്മമാണ് കര്‍മ്മയോഗം എന്നും . തുടങ്ങിവച്ചാല്‍ ഒരു തരത്തിലും ദോഷം ഉണ്ടാകയില്ലെന്നും. അടുത്ത ജന്മത്തിലെങ്കിലും പൂര്‍ത്തീകരിക്കാനാവുമെന്നും ഒക്കെ. 39-40
ശരിക്കുമുള്ള കര്‍മ്മയോഗികള്‍ വേദം പഠിച്ചവരെക്കാള്‍ ശ്രേഷ്ഠര്‍ ആണെന്നു സമര്ത്ഥിക്കുന്നു 42-46
നിസ്സംഗനായി തന്റെ ധര്‍മ്മം സമചിത്തതയോടെ ഫലപ്രതീക്ഷകൂടാതെ ആചരിക്കല്‍ ആണ് കര്‍മ്മയോഗം, കര്‍മ്മഫലത്തില്‍ ആസക്തി വയ്ക്കുന്നവര്‍ നികൃഷ്ടര്‍, വേദവാക്യങ്ങള്‍ കേട്ടുഴലുന്ന മനസ്സ് എപ്പോള്‍ നിശ്ചലമായി ആത്മാവില്‍ ഉറക്കുന്നുവോ അപ്പോള്‍ യോഗിയാവുന്നു (കര്‍മ്മയോഗി) 47-53
കര്‍മ്മയോഗിയെ പറ്റി വിവരിക്കുംപ്പോള്‍ അര്‍ജ്ജുനന്‍ അങ്ങിനെ സ്ഥിതപ്രജ്ഞ നേടിയ കര്‍മ്മയോഗികളുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് ചോദിക്കുന്നു..
(54)
55 മുതല്‍ സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നു
ആത്മാവ് ആത്മാവിനാല്‍ തുഷ്ടനായവന്‍ സ്ഥിതപ്രജ്ഞന്‍, സുഖ ദുഃഖങ്ങളെയും ശുഭാശുഭങ്ങളെയും ഒരുപോലെ കാണുന്നവന്‍ സ്ഥിതപ്രജ്ഞന്‍, ആമയെപ്പോലെ ഇന്ദ്രിയങ്ങളെ ലൌകീകാസക്തികളില്‍ നിന്നും ഉള്‍വലിക്കാനാവുന്നവന്‍ സ്ഥിതപ്രജ്ഞന്‍
60-64 മുതല്‍ ഇന്ദ്രിയങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തുവാനുള്ള ക്ലേശവും , നിര്‍ത്താനായാലുള്ള ശ്രേഷ്ഠതയും,
നിര്‍ത്താനാവാതെയായാലുള്ള ദോഷവും (വിഷയങ്ങള്‍-ആസക്തി-കാമം-കോപം- വിവേകശൂന്യത-ഓര്‍മ്മക്കേട്-ബുദ്ധിനാശം=സര്‍വ്വനാശം എന്നിങ്ങനെ.)
64,65- സ്ഥിതപ്രജ്ഞന്‍ അനുഭവിക്കുന്ന ആനന്ദം.. ചിത്ത പ്രസാദം 
66, 67 - സ്ഥിതപ്രഞ്ജത നേടാതിരുന്നാലുള്ള ദോഷം.
67 മുതല്‍ 69 വരെ വീണ്ടും സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍, ശ്രേഷ്ടതകള്‍ വിവരിക്കുന്നു.
69 മുതല്‍ 72 വരെ സ്ഥിതപ്രജ്ഞതയിലൂടെ
ബ്രഹ്മനിഷ്ഠനായവനെ വിവരിക്കുന്നു.
മോക്ഷം കിട്ടിയാലുള്ള അവസ്ഥയെ പറ്റി വിവരിക്കുന്നു.
മനോജയവും നിഷ്ക്കാമകര്‍മ്മവും സ്ഥിതപ്രജ്ഞതയും,
ഒക്കെ കൈവരിക്കുന്നത് ഈ പരമമായ ലക്ഷ്യത്തിലേയ്ക്കാണല്ലൊ
മോക്ഷം പ്രാപിക്കാന്‍!
'മോക്ഷം' എന്നാല്‍ ജനനമരണങ്ങളില്ലാത്ത അവസ്ഥ.
എല്ലാ ജീവനും പരോക്ഷമായി പ്രയാണം ചെയ്യുന്നത് ഈ പരമമായ ആനന്ദത്തില്‍ (മോക്ഷത്തില്‍) എത്തുവാനാണ്. ഗീതയില്‍ എങ്ങിനെ മോക്ഷം നേടാം എന്നതിന്റെ വഴികള്‍ നമുക്ക് പറഞ്ഞുതരുന്നു ഭഗവാന്‍..

ഒന്നാം അദ്ധ്യായം:അര്‍ജ്ജുനവിഷാദയോഗം

ഒന്നാം അദ്ധ്യായം:
അര്‍ജ്ജുനവിഷാദയോഗം
ധൃതരാഷ്ട്രന്‍ പറഞ്ഞു,
സഞ്ജയാ, ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്മാരും പാണ്ഡുപുത്രന്മാരും എന്തു ചെയ്തു?
1,1
[ധൃതരാഷ്ട്രര്‍ അന്ധനായതുകൊണ്ട് യുദ്ധത്തടത്തില്‍ എന്തു നടക്കുന്നു എന്ന അറിയാനാവില്ലല്ലൊ, അദ്ദേഹത്തിന് ദിവ്യദൃഷ്ടിയുള്ള ഒരു സഹായി ഉണ്ട്. സഞ്ജയന്‍.
ഭഗവത് ഗീത തുടങ്ങുന്നത് സജ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് അകലെ യുദ്ധത്തടത്തില്‍ എന്തു നടക്കുന്നു എന്ന് വിവരിച്ചു കൊടുക്കുന്നതായിട്ടാണ്.
സഞ്ജയന് അവിടെ നടക്കുന്ന സംഭവങ്ങള്‍ നേരില്‍ കാണാന്‍ കഴിയും. അതിനാല്‍ ഉടനുട്ന്‍ അത് ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു കൊടുക്കുകയാണ്.]
---
***അര്‍ജ്ജുനവിഷാദയോഗം- സംഗ്രഹം***
അങ്ങിനെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റ് തേരാളിയായി തേര്‍ തെളിച്ച് യുദ്ധത്തടത്തില്‍ എത്തുന്നു.
യുദ്ധത്തിനു തയ്യാറായി വന്നവര്‍ ആരൊക്കെ എന്നു കണ്ടോട്ടെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് പറയുന്നു. അപ്രകാരം തേറ് യുദ്ധം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു സൈന്യങ്ങളുടെയും (പാണ്ഡവസൈന്യവും കൌരവസൈന്യവും) മദ്ധ്യത്തില്‍ നിര്‍ത്തുന്നു.
ദുര്യോധനന്‍ രാജാവാകയാല്‍, കൌരവപക്ഷത്താണല്ലൊ, ഹസ്തിനപുരിയിലെ എല്ലാ ബന്ധുക്കളും നില്‍ക്കേണ്ടത്. അവിടെ ഭീഷ്മരുണ്ട് ഗുരുവായ ദ്രോണര്‍, വിദുരര്‍, തുടങ്ങി എല്ലാ വന്ദ്യജനങ്ങളും യുദ്ധത്തിനു തയ്യാറായി കര്‍മ്മനിരതരായി നില്‍ക്കയാണ്. അവരൊക്കെ ധര്‍മ്മപക്ഷത്താണെങ്കിലും യുദ്ധം ചെയ്യേണ്ടത് അധര്‍മ്മപക്ഷത്തുനിന്നാണെന്ന് വിക്ലൈബ്യ്ം മറച്ചുവച്ചുകൊണ്ടാണ് അവര്‍ നില്‍ക്കുന്നത്.
തന്റെ പ്രിയജനങ്ങളെ അടുത്തു കാണുമ്പോള്‍, വല്ലാത്ത ഒരു നിസ്സഹായത അര്‍ജ്ജുനനെ പിടികൂടുന്നു. അര്‍ജ്ജുനന് ദുഃഖം അടക്കാനാവുന്നില്ല്. അമ്പും വില്ലും താഴെവച്ച് തളര്‍ന്നിരിക്കുന്നു.
ആതതായികളെ കൊല്ലുന്നതില് പാപം ഇല്ല എന്നാണ് എന്നാലും ആതതായികള് സ്വജനങ്ങള് തന്നെയാകുമ്പോള് സ്വജനങ്ങളെ കൊന്ന് കിട്ടുന്ന സ്വര്ഗ്ഗത്തെക്കാള് ഭേദം മരണം ആണ് എന്ന് വിലപിക്കുന്നു അര്ജ്ജുനന്..
(ആതതായികള് എന്നാല്, വീടിനു തീ വയ്ക്കുന്നവര്, വിഷം കൊടുക്കുന്നവര്, ആയുധം കയ്യിലെടുക്കുന്നവര്, അന്യന്റെ ധനം, ഭൂമി, ഭാര്യ എന്നിവ അപഹരിക്കുന്നവര്)
ദുര്യോധനന് ക്രൂരത കാട്ടുന്നു എങ്കിലും രാജാവാകയാല് ദുര്യോധനപക്ഷത്തു നില്ക്കണം ഭീക്ഷ്മരും ദ്രോണരും വിദുരരും ഒക്കെ. നിസ്സഹായരായി യുദ്ധത്തിനു തയ്യാറായി മറുപക്ഷത്തു നില്ക്കുന്ന പ്രിയപ്പെട്ടവരെ കാണുമ്പോള് അര്ജ്ജുനന് തന്റെ ശരീരം തളരുന്നു, ഗാണ്ഡീവം കയ്യില് നിന്ന് വഴുതുന്നു.
അര്ജ്ജുനന് വലിയ ഒരു ധര്മ്മസങ്കടത്തില് ആണ്. ആര്ക്കുവേണ്ടിയാണോ ഈ യുദ്ധം ചെയ്യുന്നത് അവരൊക്കെ തന്നെയാണ്‌ മറുപക്ഷ്ത്ത് നിന്ന് യുദ്ധം ചെയ്യുന്നത്‌. സ്വജനങ്ങളെ വെന്ന് കിട്ടുന്ന സുഖങ്ങളും പദവികളും അനുഭവിക്കുന്നതിനെക്കാള് ഭേദം അവരാല് തന്നെ കൊല്ലപ്പെടുന്നതാണ് എന്ന് വിലപിച്ചു, തളര്ന്ന് യുദ്ധത്തടത്തിലിരിക്കുന്ന അര്ജ്ജുനനെ എഴുന്നേല്പ്പിക്കാനാണ് ശ്രീകൃഷ്ണന് ഭഗവത് ഗീത ഉപദേശിച്ചു കൊടുക്കുന്നത്..
കാരണം ലോകത്ത് അധര്‍‌മ്മം പെരുകിയാല് ലോകം മുഴുവന് നശിക്കും.
ക്രൂരനായ ദുര്യോധനന്റെ ഭരണം രാജ്യം മുടിപ്പിക്കും. അതിനാല് രാജ്യത്തെ/ജനങ്ങളെ രക്ഷിക്കാനായി അര്ജ്ജുനന് ഈ യുദ്ധം ചെയ്താലേ മതിയാവൂ..
ഇപ്പോഴത്തെ കാലത്താണെങ്കിലും നമ്മുടെ രാജ്യത്തെ മറ്റൊരു രാജ്യം ആക്രമിച്ച് കൊള്ളയടിക്കാന്‍ വരികയാണെങ്കില്‍, യുദ്ധം അനിവാര്യമാണ്. അപ്പോള്‍ നമ്മുടെ രാജ്യത്തെ പട്ടാള മേധാവി കര്‍മ്മവിമുഖനായി, ഭയന്ന് കയറി ഒളിച്ചാല്‍ എന്തുചെയ്യും?! അതുപോലെ ഒരവസ്ഥ.
അങ്ങിനെ തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനനെ ഉദ്ധരിപ്പിക്കാ‍നായാണ് ഭഗവാന്‍ ഗീത ഉപദേശിക്കുന്നത്.



അനന്തരം നാലു വെള്ള കുതിരകളെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യങ്ങളായ ശംഖുകള്‍ വെവ്വേറെ മുഴക്കി.
1,14

അര്‍ജ്ജുനന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഭഗവാന്‍, ഭീഷ്മനും ദ്രോണനും മറ്റുള്ള രാജാക്കന്മാരും കാണ്‍കെ, വിശിഷ്ടമായ ആ തേര് ഇരുസൈന്യങ്ങളുടേയും നടുവില്‍ നിര്‍ത്തി, “ഹേ അര്‍ജ്ജുന, ഇവിടെ പടയ്ക്കൊരുങ്ങി വന്നുചേര്‍ന്ന ഈ കൌരവന്മാരേയും കൂട്ടുകാരേയും നീ നോക്കിക്കാണുക’ എന്ന് അരുളിച്ചെയ്തു.
1,24,25

അവിടെ, രണ്ടു സൈന്യങ്ങളിലും നില്‍ക്കുന്ന പിതാക്കന്മാരേയും കൂടാതെ മുത്തച്ഛന്മാരേയും ഗുരുക്കന്മാരേയും അമ്മാവന്മാരേയും സഹോദരന്മാരേയും പുത്രന്മാരേയും സുഹൃത്തുക്കളെയും അര്‍ജ്ജുനന്‍ കണ്ടു. പടയ്ക്കൊരുങ്ങി നില്‍ക്കുന്ന ആ ബന്ധുക്കളെ കണ്ടിട്ട് അളവറ്റ അലിവാര്‍ന്ന് ദുഃഖിച്ചുകൊണ്ട് ഭഗവാനോട് ഇങ്ങനെ പറഞ്ഞു:
1,26-27

കൃഷ്ണാ, യുദ്ധക്കൊതിയോടെ അടുത്തുനില്‍ക്കുന്ന ഈ സ്വജനത്തെ കണ്ടിട്ട് എന്റെ അംഗങ്ങള്‍ തളരുന്നു, വായ് വരളുകയും ചെയ്യുന്നു. എന്റെ മെയ്യില്‍ വിറയും രോമാഞ്ചവും ഉണ്ടാകുന്നു.
1,28-29

ഭഗവാനേ, എനിക്കു വിജയത്തില്‍ ആഗ്രഹമില്ല, നാടും വേണ്ട, സുഖവും വേണ്ട. അല്ലയോ ഗോവിന്ദ, സ്വജനങ്ങളെ നശിപ്പിച്ച് കിട്ടുന്ന, രാജ്യം കൊണ്ടോ സുഖാനുഭവങ്ങള്‍ കൊണ്ടോ ജീവിതംകൊണ്ടുതന്നെയോ എന്താണ് പ്രയോജനം?
1,32
ആര്‍ക്കുവേണ്ടി നാം രാജ്യവും ഭോഗവസ്തുക്കളും അവയില്‍ നിന്നുണ്ടാകുന്ന സുഖങ്ങളും അഗ്രഹിച്ചുവോ, അതേ അവര്‍ തന്നെ പണവും പ്രാണനും ബലികഴിച്ച് യുദ്ധസന്നദ്ധരായി ഇതാ നേരിട്ടു നില്‍ക്കുന്നു.
1,33
ഭഗവാനേ, മേല്പറഞ്ഞ കാരണം കൊണ്ട് ബന്ധുക്കളായ ദുര്യോധനാദികളെ കൊല്ലുന്നത് നമുക്കുചിതമല്ല. ബന്ധുക്കളെ കൊന്നിട്ട് നമുക്ക് എങ്ങനെയാണ് സുഖമുണ്ടാകുക?
1-37
വ്യഭിചാരിണികളുടെ സന്താനങ്ങളില്‍ വര്‍ണ്ണസാങ്കര്യത്തെ ഉണ്ടാക്കുന്ന അനേകം ദോഷങ്ങളിരിപ്പുണ്ട്. ആ ദോഷങ്ങളെക്കൊണ്ട് എന്നോ തുടര്‍ന്നുവന്ന ജാതി ധര്‍‌മ്മങ്ങളും കുലധര്‍മ്മങ്ങളുമെല്ലാം തീരെ നശിച്ചുപോകുന്നു.
1-43
രാജ്യസുഖം കൊതിച്ച് ബന്ധുക്കളെ കൊല്ലുവാന്‍ ഒരുങ്ങിനിന്ന നമ്മള്‍ എന്തൊരു മഹാപാപമാണ് ചെയ്‌വാന്‍ പുറപ്പെട്ടത്? വലിയ കഷ്ടമായിപ്പോയി. 
1-45

ഗീതാധ്യാനം -ആമുഖം-

ഗീതാധ്യാനം 
1
പാര്ത്ഥായ പ്രതിബോധിതാം ഭഗവതാം നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്ഷിണീം ഭഗവതീ മഷ്ടാദശാധ്യായിനീം
അംബ ത്വാമനു സന്ധധാമി ഭഗവദ് ഗീതേ ഭവദ്വേഷിണീം
(പാര്ത്ഥന് ഭഗവാന് നേരിട്ട് സ്വയം ഉപദേശിച്ചതും
പുരാണമുനിയായ വേദവ്യാസന് മഹാഭാരതത്തിന്റെ മദ്ധ്യത്തില് കോര്ത്തതും അദൈതമായ അമൃതം വര്ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളുള്ളതുമായ ഭഗവത് ഗീതേ! അമ്മേ! സംസാരനശിനിയായ അവിടുത്തെ ഞാന് ധ്യാനികുന്നു)
2
നമോ/സ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായ തപത്രനേത്ര
യേന ത്വയാ ഭാരത തൈലപൂര്ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
(വ്യാസമഹര്ഷിക്കു നമസ്ക്കാരം, അത്ര ബുദ്ധിമാനും; വിടര്ന്ന താമരപ്പൂവിന്റെ ഇതളുകള് പോലുള്ള കണ്ണുകളുള്ളവനും മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിന് വെളിച്ചം പകര്ന്നവനുമായ..)
3
പ്രപന്ന പാരിജാതായ തോത്ര വേത്രൈക പാണയേ
ജ്ഞാന്മുദ്രായ കൃഷ്ണായ ഗീതാമൃത ദുഹേ നമഃ
(ശരണാര്ത്ഥികളുടെ അഭിലാക്ഷങ്ങളെല്ലാം നിറവേറ്റുന്നവനും
ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാന്മുദ്ര പിടിച്ചവനും, ഗീതാമൃതം കറന്നവനുമായ ഭഗവാന് ശ്രീകൃഷ്ണനു നമസ്കാരം)
4
സര്വോപനിഷ്ദോ ഗാവോ ദോഗ്ദ്ധാ ഗോപാല നന്ദനഃ
പാര്ഥോ വത്സഃ സുധീര് ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്
(എല്ലാ ഉപനിഷ്ത്തുക്കളും പശുവും, കറവക്കാരന് ശ്രീകൃഷ്ണനും;
പശുക്കിടാവ് അര്ജ്ജുനനും, പാല് ഗീതാമൃതവും. അതു ഭുജിക്കുന്നവര് ബുദ്ധിമാന്മാരാകുന്നു.)
5
വസുദേവ സുതം ദേവം കസ ചാണൂര മര്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
(വസുദേവന്റെ പുത്രനും, കംസ ചാണൂരന്മാരെ വധിച്ചവനും;
ദേവകിയ്ക്കു പരമാനന്ദം നല്കുന്നവനും ജഗദ്ഗുരുവുമായ ഭഗവാന് ശ്രീകൃഷ്ണനു വന്ദനം)
6
ഭീഷ്മ ദ്രോണ തടാ ജയദ്രഥ ജലാ ഗാന്ധാര നീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്ണ ഘോരമകരാ ദുര്യോധനാ വര്ത്തിനീ
സോത്തീര്ണാ ഖലു പാണ്ഡവൈ രണനദീ കൈവര്ത്തകഃ കേശവഃ
(ഭീഷ്മര്, ദ്രോണന് എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും , ഗാന്ധാരനെന്ന കറുത്ത പാറയും ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികരണ്ണന് എന്നീ ഭയങ്കര സ്രാവുകളും, ദുര്യോധനന് എന്ന ചുഴിയും കൊണ്ട് ഇറങ്ങാന് വയ്യാത്ത പടക്കളമാകുന്ന പെരും പുഴ, കടത്തുകാരനായ
ഭഗവാന്റെ കനിവു മാത്രം കൊണ്ട് ആ പാണ്ഡവന്മാര് കടന്നു കര പറ്റി)
7
പാരാശര്യ വചഃ സരോജ മമലം ഗീതാര്ഥ ഗന്ധോത്കടം
നാനാഖ്യാനക കേസരം ഹരികഥാ സംബോധനാ ബോധിതം
ലോകേ സജ്ജന ഷട്പദൈ രഹരഹഃ പേപീയമാനം മുദാ
ഭൂയാല്‍ ഭാരത പങ്കജം കലിമല പ്രധ്വംസി നഃ ശ്രേയസേ
(പരാശരമുനിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നുനില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള് ദിവസവും വന്നു തേന് കുടിക്കുന്നതുമായ, മഹാ ഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ. )
8
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദ മാധവം
ഊമ ധാരാളം സംസാരിക്കുന്നവനാകുന്നതും, മുടന്തന് മല കയറുന്നതും ആരുടെ കൃപയാലാണോ, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന് വന്ദിക്കുന്നു)
9
യം ബ്രഹ്മാ വരുണേന്ദ്ര രുദ്ര മരുതഃ സ്തുന്വന്തി ദിവൈഃ സ്തവൈഃ
വേദൈഃ സാംഗ പദക്രമോപനിഷദൈര് ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാ സുരഗണാ ദേവായ തസ്മൈ നമഃ
(യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്, രുദ്രന്, വായു എന്നിവര് ദിവ്യങ്ങളായ സ്തവങ്ങളാല് സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര് ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല് പാടുന്നത്; ധ്യാനത്തില് തദ്ഗതമനസ്കരായ യോഗികള് ആരെയാണോ ദര്ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത്, ആ ദേവനെ ഞാന് നമസ്കരിക്കുന്നു.)


----

ആമുഖം
ധര്‍മ്മപുത്രരും പാണ്ഡുവും സഹോദരന്മാരാണ്. ധര്‍മ്മപുത്രര്‍ക്ക് കാഴ്ചശേഷിയില്ലാത്തതിനാല്‍ പാണ്ഡുവിനെ രാജാവാക്കുന്നു. പിന്നീട് പാണ്ഡുവിന്റെ മരണശേഷം അന്ധനാണെങ്കിലും ധൃതരാഷ്ട്രര്‍ തന്നെ രാജാവായി തുടരുന്നു,, ഭീഷ്മപിതാമഹന്റെ പിന്‍ബലത്തോടെ.
പാണ്ഡുവിന്‌ അഞ്ചു പുത്രന്മാരും ധൃതരാഷ്ട്രര്‍ക്ക് നൂറു പുത്രന്മാരും ആണ്. പാണ്ഡുപുത്രന്മാര്‍ (ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍) സത്സ്വഭാവികളും ധര്‍മ്മം പുലര്‍ത്തുന്നവരും ആണ്. എന്നാല്‍ ധൃതരാഷ്ട്രപുത്രന്മാര്‍ (ദുര്യോധനന്‍ ദുശ്ശാസനന്‍ തുടങ്ങിയവര്‍) അധര്‍മ്മികളും ദുസ്വഭാവികളുമായാണ് വളരുന്നത്.
ഈ നൂറ്റഞ്ചുപേരില്‍ ഏറ്റവും മൂത്തത് ധര്‍മ്മപുത്രര്‍ ആകയാല്‍ ന്യായമായും അടുത്ത രാജ്യാവകാശി ധര്‍മ്മപുത്രര്‍ ആണ്. അദ്ദേഹം അതിനു ഉത്തമയോഗ്യനും ആണ്. എന്നാല്‍ ദുര്യോധനന് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല.
തുടര്‍ന്ന് പരസ്പര സ്പര്‍ദ്ധ വളരുന്നു. ദുര്യോധനന്‍ പാണ്ഡവരെ നശിപ്പിക്കാനായി പല ക്രൂരതകളും ചെയ്യുന്നുണ്ട്. പാണ്ഡവര്‍‌ക്കുള്ളതെല്ലാം കൊള്ളയടിക്കലായിരുന്നു ദുര്യോധനന്റെ വെറി. ഒടുവില്‍ അവര്‍ സ്വന്തമായി പടുത്തുയര്‍ത്തിയ ഇന്ദ്രപ്രസ്തവും കള്ള ചൂതിലൂടെ കൈക്കലാക്കി, പാഞ്ചാലിയെ അധിഷേപിച്ച്, എല്ലാവരെയും അരക്കില്ലത്തില്‍ കുടുക്കി തീവച്ചു നശിക്കാന്‍ ശ്രമിച്ചു, കാട്ടില്‍ അഞ്ജാതവാസത്തിനയച്ചു, അങ്ങിനെ ഒരുപാടുവിധത്തില്‍ അവരെ ദ്രോഹിച്ചു. ദൈവസഹായത്താല്‍ അവര്‍ എല്ലാറ്റില്‍ നിന്നും രക്ഷപ്പെടുന്നു. ഒടുവില്‍ ദുര്യോധനന്റെ അധര്‍മ്മത്തിന് അതിരില്ലാത്ത അവസ്ഥയില്‍, യുദ്ധം ചെയ്യാതെ നിവര്‍ത്തിയില്ലാത്ത നില വന്നപ്പോഴാണ് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുദ്ധം തുടങ്ങുന്നത്.
അദ്ദേഹം തന്നെ ഗീതയുടെ നാലാം ഭാഗത്തില്‍ എല്ലാം സംഭവിക്കുന്നത് അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം ആണെന്നു പറയുന്നുണ്ട്.
“യദാ യദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്താപനാര്‍ത്ഥായേ
സംഭവാമി യുഗേ യുഗേ“
എന്ന് അദ്ദേഹം തന്നെ ഭഗവത്ഗീതയില്‍ പറയുന്നുണ്ട്.
ധര്‍മ്മത്തിന് നാശവും അധര്‍മ്മത്തിന് വിജയവും ഉണ്ടാകുമ്പോള്‍,
ലോകരക്ഷയ്ക്കായി, ധരമ്മം പുനഃസ്ഥാപിക്കാനായി അദ്ദേഹം
വീണ്ടും വീണ്ടും ജനിക്കുന്നു എന്ന്. ( മഹാവിഷ്ണുവിന് പല അവതാരങ്ങള്‍ ഉണ്ടല്ലൊ, പ്രധാനമായും പത്ത്.)
ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ അമ്മ കുന്തീദേവിയുടെ സഹോദരപുത്രന്‍ ആണ്. ശ്രീകൃഷ്ണന്‍ പണ്ഡവപക്ഷത്താണ്. കാരണം പാണ്ഡവരാണ് ധര്‍മ്മത്തിന്റെ പക്ഷത്ത് എന്നതുകൊണ്ടു തന്നെ. 
ദ്വാരകാനാഥനായ ശ്രീകൃഷ്ണന്റെ പടകളെ മുഴുവന്‍ ദുര്യോധനന്‍ ചോദിച്ചു വാങ്ങി. ശ്രീകൃഷ്ണന്‍ മാത്രമാണ് അര്‍ജ്ജുനന്റെ പക്ഷം.
അര്‍ജ്ജുനന് ശ്രീകൃഷ്ണനില്‍ അത്രയ്ക്ക് വിശ്വാസം ആയിരുന്നു. തനിക്ക് ശ്രീകൃഷ്ണന്‍ മാത്രം മതി എന്ന് അര്‍ജ്ജുനന്‍ ധരിച്ചു.
അങ്ങിനെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റ് തേരാളിയായി തേര്‍ തെളിച്ച് യുദ്ധത്തടത്തില്‍ എത്തുന്നു.
അവിടെ വച്ച് തന്നോട്‌ യുദ്ധത്തില്‍ എതിര്‍ക്കാനായി നില്‍ക്കുന്ന സ്വജങ്ങളെ കണ്ട് അര്‍ജ്ജുനന്‍ തളര്‍ന്നു..