പതിമൂന്നാം അദ്ധ്യായം
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജ്ജുന, ഈ ശരീരത്തെയാണ് ക്ഷേത്രമെന്ന് പറയുന്നത്.
ഇതറിയുന്നവനെ തത്ത്വജ്ഞാനികള്‍ ക്ഷേത്രജ്ഞനെന്നു പറയുന്നു.

13-1
അല്ലയോ അര്‍ജ്ജുന, എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഇരിക്കുന്ന ക്ഷേത്രജ്ഞനെ ഞാനാണെന്നറിഞ്ഞുകൊള്ളുക. ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും പറ്റിയുള്ള ജ്ഞാനം തന്നെയാണ് ശരിയായ ജ്ഞാനം എന്നാണെന്റെ അഭിപ്രായം.
13-2
ആ ക്ഷേത്രം എന്താണ്, എങ്ങിനെയുള്ളതാണ്, ഏതെല്ലാം വികാരമുള്ളതാണ്, എന്തില്‍നിന്ന് എങ്ങിനെയുണ്ടായതാണ് എന്നും ആ ക്ഷേത്രജ്ഞന്‍ ആരാണ്, അവന്റെ പ്രഭാവം എന്താണ് എന്നും ഞാന്‍ ചുരുക്കിപ്പറയാം. കേള്‍ക്കൂ..
13-3
ഋഷിമാര്‍ പലവിധത്തിലുള്ള ഋഗാദിമന്ത്രങ്ങളെക്കൊണ്ടും യുക്തിയുക്തമായി
വിചാരംചെയ്തു നിശ്ചയിച്ചിട്ടുള്ള ബ്രഹ്മസൂത്രവാക്യങ്ങളെക്കൊണ്ടും അതു വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.
13-4
ആകാശം മുതലായ പഞ്ചഭൂതങ്ങൾ, അഭിമാനകരണമായ അഹംകരണം, നിശ്ചയകരണമായ ബുദ്ധി, ത്രിഗുണാത്മികയായ പ്രകൃതി, ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും മനസ്സുമാകുന്ന പതിനൊന്ന് ഇന്ദ്രിയങ്ങൾ, അഞ്ചു ഇന്ദ്രിയവിഷയങ്ങൾ (ശബ്ദസ്പർശരൂപസുഗന്ധങ്ങൾ), ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ദേഹം, പ്രാണശക്തി, ധൃതി, വികാരപ്പെട്ടുകൊണ്ടിരിക്കുന്ന ഇവയെല്ലാം കൂടി ചുരുക്കത്തിൽ ക്ഷേത്രമെന്നു പറയപ്പെടുന്നു.
13-5
മാനം, ദംഭം, ഹിംസ ഇവയെ ഉപേക്ഷിക്കുക; ക്ഷമ, ആര്‍ജ്ജവം, ആചാര്യസേവനം ബാഹ്യാഭ്യന്തരശുചിത്വം, സ്ഥിരത, മനോവാക്കായങ്ങളുടെ ഒതുക്കം, ശബ്ദാദിവിഷയങ്ങളില്‍ വൈരാഗ്യം; താന്‍ കര്‍ത്താവാണെന്ന ഭാവമില്ലായ്മ; ജന്മം, മൃത്യു, ജരാ, രോഗം, ദുഃഖം- എന്നിവയിലുള്ള ദോഷങ്ങളെ കണ്ടുകൊണ്ടിരിക്കുക; ഭാര്യാ പുത്ര ഗൃഹാദികളില്‍ ‘എന്റേത്, ഞാന്‍ എന്ന വിചാരമില്ലായ്മ; മനഃസ്സംയമനം കൊണ്ട് മറ്റെങ്ങും പോകാതെ
എന്നില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്ന ഭക്തി; ഏകാന്തസ്ഥലത്തെ ആശ്രയിക്കുക, പ്രകൃതജനങ്ങളുള്ളേടത്ത് (?) മടുപ്പ്, എന്നും അദ്ധ്യാത്മികജ്ഞാനം സമ്പാദിക്കാന്‍ പ്രിയം(?), തത്ത്വജ്ഞാനത്തിന്റെ ഫലം മോക്ഷമാണെന്ന നിശ്ചയം എന്നിവയെല്ലാം യഥാക്രമമനുഷ്ഠിച്ച് ഉണ്ടാക്കേണ്ടതാണ് തത്ത്വജ്ഞാനം. അതുകൊണ്ട് ഇവയെ ജ്ഞാനമെന്ന് പറയുന്നു. ഇതല്ലാത്തവയെല്ലാം അജ്ഞാനകോടിയില്‍പ്പെട്ടവയാണ്.
13-7,8,9,10,11
അറിയപ്പെടുന്ന വസ്തു എന്താണെന്നും ഞാൻ പറയാം. അതറിഞ്ഞവന്ന് മോക്ഷപ്രാപ്തിയുണ്ടാകുന്നു. ആ അറിയപ്പെടേണ്ട വസ്തു ആദിയില്ലാത്തതും സർവ്വോത്കൃഷ്ടവുമായ പരമാത്മാവാകുന്നു. അതു സത്തെന്നും അസത്തെന്നും പറയാവതല്ല.
13-12
എല്ലായിടത്തും കൈകൾ, കാലുകൾ, കണ്ണുകൾ, തലകൾ, മുഖങ്ങൾ, ചെവികൾ മുതലായ അവയവങ്ങൾ ഉള്ള അത് എല്ലാറ്റിനെയും വ്യാപിച്ചു നിൽക്കുന്നു.
13-13
എന്നാൽ അത് എല്ലാ ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ പ്രകാശിപ്പിക്കുന്നതും ഒരു ഇന്ദ്രിയവുമില്ലാത്തതും ഒന്നുമായി ഒട്ടാത്തതും സർവ്വധാരകവും ഗുണരഹിതവും വിഷയങ്ങളെ അനുഭവിക്കുന്നതുമാകുന്നു.
13-14
അത് എല്ലാ ഭൂതങ്ങളുടേയും ഉള്ളിലും പുറത്തും ഉള്ളതാകുന്നു. ഇളകുന്നതും ഇളകാത്തതുമാണ് അത്. അത്യന്തം സൂക്ഷമാകയാൽ അതിനെ അറിയുവാൻ ആർക്കും ഒന്നുകൊണ്ടും സാദ്ധ്യമല്ല. അത് അത്രയും ദൂരെ നിൽക്കുന്നതും അത്രയും അടുത്തുള്ളതുമാകുന്നു.
13-15
ഭൂതങ്ങളിൽ വിഭജിക്കപ്പെടാതെ അതു വിഭജിക്കപ്പെട്ടതു പോലെയിരിക്കുന്നു. ആ ജ്ഞേയം ഭൂതങ്ങളെ ഭരിക്കുന്നതും സംഹരിക്കുന്നതും സൃഷ്ടിക്കുന്നതുമാണ്.
13-16
സൂര്യൻ മുതലായ ജ്യോതിസ്സുകൾക്കും ജ്യോതിസ്സായി, അത് അജ്ഞാനാന്ധകാരത്തിന്നപ്പുറമാകുന്നു. അതുതന്നെ ജ്ഞാനമായും ജ്ഞേയമായും, ജ്ഞാനംകൊണ്ട് പ്രാപിക്കേണ്ടതായും ഇരിക്കുന്നു. സർവ്വപ്രാണികളുടേയും ഹൃദയത്തിൽ വിളങ്ങിക്കൊണ്ടിരിക്കുന്നതും അപ്പറഞ്ഞ വസ്തുതന്നെയാണ്.
13-17
ഇങ്ങനെ ക്ഷേത്രത്തേയും ജ്ഞാനസാധങ്ങളേയും ജ്ഞേയത്തേയും ചുരുക്കത്തിൽ പറഞ്ഞു. എന്റെ ഭക്തൻ ഇവയുടെ യാഥാർത്ത്യം മനസ്സിലാക്കി എന്റെ ഭാവത്തെ പ്രാപിക്കുവാൻ അർഹനായിത്തീരുന്നു.
13-18
പ്രകൃതി, പുരുഷൻ എന്നീ രണ്ടും അനാദികളാകുന്നുവെന്നറിയുക. അതുപോലെ സത്വാദിഗുണങ്ങളേയും അവയുടെ കാര്യങ്ങളേയും പ്രകൃതിയിൽ നിന്നുണ്ടായതായും നീ അറിഞ്ഞുകൊള്ളുക.
13-19
ശരീരങ്ങളുടെയും കരണങ്ങളുടെയും ഉത്പത്തിക്കു കാരണമായിട്ടുള്ളത് പ്രകൃതിയും സുഖദുഃഖങ്ങളെ അനുഭവിക്കുന്നതിനുള്ള കാരണം പുരുഷനുമാകുന്നു.
13-20
പുരുഷൻ പ്രകൃതിയിൽ സ്ഥിതിചെയ്തുകൊണ്ട് പ്രകൃതിയിൽ നിന്നുണ്ടാായ ഭോഗങ്ങളെ അനുഭവിക്കുന്നു. ജീവന്റെ ഗുണങ്ങളോടുള്ള സംഗമാണ് നല്ലതും ചീത്തയുമായ ശരീരങ്ങളെ സ്വീകരിക്കുവാനുള്ള കാരണം.
13-21
ഈ ദേഹത്തിൽ ഇരിക്കുന്ന പരമപുരുഷൻ അടുത്തുനിന്ന് എല്ലാം കാണുന്നവനും (സർവ്വസാക്ഷിയും) അനുമതി കൊടുക്കുന്നവനും എല്ലാം ഭരിക്കുന്നവനും സുഖദുഃഖങ്ങളെ അനുഭവിക്കുന്നവനും മഹേശ്വരനും
പരമാത്മാവുമാണെന്നു പറയപ്പെടുന്നു.
13-22
ഇപ്പറഞ്ഞ നിലയിൽ പുരുഷന്റെ തത്ത്വത്തേയും ഗുണസഹിതം പ്രകൃതിയുടെ തത്ത്വത്തേയും അറിയുന്നവൻ ഏതു നിലയിൽ കഴിച്ചുകൂട്ടിയാലും പിന്നീട് ജനിക്കുന്നില്ല.
13-23
ചിലർ ധ്യാനം കൊണ്ട് പ്രത്യാഗാത്മാവിനെ പരമാത്മാവായി സാക്ഷാത്കരിക്കുന്നു. ചിലർ ജ്ഞാനയോഗംകൊണ്ട് ആത്മതത്ത്വം സാക്ഷാത്കരിക്കുന്നു. ചിലർ കർമ്മയോഗം കൊണ്ട് ആത്മാവിനെ സാക്ഷാത്കരിക്കുന്നു.
13-24
തത്ത്വമൊന്നുമറിയാതെ ചിലർ ആചാര്യന്മാരെ സമീപിച്ച് ഉപനിഷത് ശ്രവണംചെയ്ത് ആത്മോപാസന ചെയ്യുന്നു. അവരും സംസാരത്തിൽ നിന്നും നിവൃത്തരാകുന്നു.
13-25
അല്ലയോ അർജ്ജുന, ഇളകുന്നതുമിളകാത്തതുമായ ഏതു വസ്തുവും ക്ഷേത്രക്ഷേത്രജ്ഞന്മാരുടെ ചേർച്ചകൊണ്ടുമാത്രം ഉണ്ടാകുന്നതാണെന്നു നീ അറിഞ്ഞാലും.
13-26
നശിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭൂതങ്ങളിലും ഒരിക്കലും നശിക്കാതെ ഏകരസമായി ഇരുന്നരുളുന്ന ബ്രഹ്മത്തെ അറിയുന്നവൻ തന്നെയാണ് ശരിയായി അറിയുന്നവൻ.
13-27
ആത്മാവിനെ സ്ഥാവരജംഗമങ്ങളിലെല്ലാം കുടികൊള്ളുന്നതായി കണ്ടുകൊണ്ടിരിക്കുന്നവൻ താനടക്കം ഒരു പ്രാണിയേയും ഹിംസിക്കുകയില്ല. അതുകൊണ്ടുതന്നെ അവൻ പരമഗതിയെ പ്രാപിക്കുന്നു.
13-28
എല്ലാ പ്രകാരത്തിലുള്ള കർമ്മങ്ങളും നിർവ്വഹിക്കുന്നത് പ്രകൃതിതന്നെയാണ്, ആത്മാവല്ല എന്നറിയുന്നവൻ ആത്മാവ് എങ്ങനെയും കർത്താവാകയില്ല എന്ന് ശരിയ്ക്ക് അറിയുന്നു.
13-29
പരിച്ഛിന്നങ്ങളായി വേറെ വേറെ കാണുന്ന ഈ ഭൂതങ്ങലെല്ലാം ഒരേ ആത്മാവിൽ അധ്യസ്തങ്ങളായി കണ്ടുകൊണ്ടിരിക്കുന്നവൻ ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു.
13-30
അനാദിയായതുകൊണ്ടും ഗുണങ്ങളുമായി ചേർച്ചയില്ലാത്തതുകൊണ്ടും പ്രത്യഗഭിന്നമായ പരമാത്മാവ് ഒരിക്കലും നശിക്കുന്നില്ല. അസംഗമായതുകൊണ്ട് ശരീരത്തിലിരുന്നാലും തജ്ജ്ന്യമായ കർത്തൃത്വമോ ഭോക്തൃത്വമോ ആത്മാവിനെ തീണ്ടുന്നില്ല.
13-31
ഇതരഭൂതങ്ങളെ മുഴുവനും വ്യാപിച്ചുനിൽക്കുന്ന ആകാശം അവയെക്കാൾ സൂക്ഷ്മമാകയാൽ എപ്രകാരം അവയോട് ഒട്ടിനിൽക്കുന്നില്ലയോ, അതുപോലെ ആകാശാദിഭൂതങ്ങളെയെല്ലാം വ്യാപിച്ചുനിൽക്കുന്ന സൂക്ഷമമായ ആത്മാവ് ദേഹത്തിലിരുന്നാലും ദേഹധർമ്മങ്ങളോടു ഒട്ടിനിൽക്കുന്നില്ല.
13-32
അല്ലയോ അർജ്ജുന, ഒരേ സൂര്യൻ ഈ ലോകത്തെ മുഴുവനും പ്രകാശിപ്പിക്കും പോലെ ഒരേ ഒരു ക്ഷേത്രജ്ഞൻ മുഴുവൻ ക്ഷേത്രത്തെയും പ്രകാശിപ്പിക്കുന്നു.
13-33
ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും അന്യോന്യഭേദവും ഭൂതപ്രകൃതിയായ മാനാശക്തിയിൽനിന്നുള്ള വേർപാടും ജ്ഞാന ദൃഷ്ടികൊണ്ട് ഇപ്രകാരമറിയുന്നവർ പരമാത്മാവിനെ പ്രാപിക്കുന്നു.
13-34
ഇങ്ങിനെ പതിമൂന്നാം അദ്ധ്യായം അവസാനിച്ചു

No comments:
Post a Comment